കേരള ബൗളര്‍മാര്‍ നിരാശപ്പെടുത്തി. റണ്‍സ് വാരിക്കൂട്ടി ഉത്തര്‍ പ്രദേശ്.

416458862 18301292656127779 89634135928805940 n e1704629097481

രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ബോളിംഗ് മറന്ന് കേരളം. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഉത്തര്‍ പ്രദേശ് 219 ന് 1 എന്ന നിലയിലാണ്. മത്സരത്തില്‍ ഉത്തര്‍ പ്രദേശിനു 278 റണ്‍സ് ലീഡായി. ആര്യന്‍ ജുയല്‍ (115) പ്രിയം ഗാര്‍ഗ് (49) എന്നിവരാണ് ക്രീസില്‍. സമര്‍ത്ത് സിങ്ങാണ് (43) പുറത്തായ താരം.

Batters Status Runs Balls
Aryan Juyal (c) Not out 115 186
Samarth Singh lbw Jalaj Saxena 43 81
Priyam Garg Not out 49 105
Total: 219/1 (62.0 Overs)

മത്സരത്തിന്‍റെ അവസാന ദിനമായ നാളെ അതിവേഗം റണ്‍സ് നേടി, കേരളത്തിനെ എറിഞ്ഞിടാനാവും ഉത്തര്‍ പ്രദേശിന്‍റെ ശ്രമം. നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിനാല്‍ മത്സരം സമനിലയിലായാലും ഉത്തര്‍ പ്രദേശിന് പോയിന്‍റ് കൂടുതല്‍ ലഭിക്കും.

മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളം 243 റണ്‍സില്‍ പുറത്തായി. 59 റണ്‍സിന്‍റെ ലീഡാണ് കേരളം വഴങ്ങിയത്. 74 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് ടോപ്പ് സ്കോറര്‍. ശ്രേയസ്സ് ഗോപാല്‍ (36) സഞ്ചു സാംസണ്‍ (35) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

# Batters Dismissal Runs Balls
1 Krishna Prasad c Aksh Deep Nath b Ankit Rajpoot 0 1
2 Rohan S Kunnummal lbw Saurabh Kumar 11 19
3 Rohan Prem b Kuldeep Singh Yadav 14 38
4 Sachin Baby c Saurabh Kumar b Kuldeep Singh Yadav 38 90
5 Vishnu Vinod c Aksh Deep Nath b Kuldeep Singh Yadav 74 94
6 Shreyas Gopal c Saurabh Kumar b Ankit Rajpoot 36 88
7 Sanju Samson (c) c Dhruv Chand Jurel b Yash Dayal 35 46
8 Jalaj Saxena c Saurabh Kumar b Ankit Rajpoot 7 28
9 Basil Thampi lbw Ankit Rajpoot 2 11
10 Vaisakh Chandran b Ankit Rajpoot 5 19
11 Nidheesh M D Not out 15 12
Total: 243/10 (74.0 Overs)
Extras (B 3, Lb 1, W 0, Nb 2): 6
Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.
Scroll to Top