ബംഗാളിനെ എറിഞ്ഞിട്ട് കേരളം. 7 വിക്കറ്റുകളുമായി സക്സേന. കൂറ്റൻ ലീഡിലേക്ക്.

jalaj

രഞ്ജി ട്രോഫി ടൂർണമെന്റിലെ ബംഗാളിനെതിരായ മത്സരത്തിന്റെ രണ്ടാം ദിവസവും ശക്തമായ പ്രകടനം കാഴ്ചവച്ച് കേരളം. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ വമ്പൻ ലീഡിലേക്ക് അടുക്കുകയാണ് കേരളം ഇപ്പോൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും മികവിൽ 363 എന്ന ശക്തമായ സ്കോറിൽ എത്തിയിരുന്നു

മറുപടി ബാറ്റിംഗിനീറങ്ങിയ ബംഗാളിന് മികച്ച തുടക്കം ലഭിച്ചങ്കിലും ജലജ് സക്സേനയുടെ വെടിക്കെട്ട് ബോളിംഗിന്റെ മികവിൽ കേരളം തിരിച്ചടിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസം സക്സേന 7 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ബംഗാൾ ആദ്യ ഇന്നിംഗ്സിൽ 172ന് 8 എന്ന നിലയിലാണ്. ശക്തമായ ഒരു ലീഡിലേക്കാണ് കേരളം കുതിക്കുന്നത്.

ടോസ് നേടിയ കേരളം ആദ്യ ദിവസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ജലജ് സക്സേന(40) കേരളത്തിന് നൽകിയത്. ശേഷം സച്ചിൻ ബേബിയുടെ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ബംഗാളിന്റെ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട സച്ചിൻ ഒരു വെടിക്കെട്ട് സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കി.

61 പന്തുകൾ നേരിട്ട സച്ചിൻ 12 ബൗണ്ടറികളും ഒരു സിക്സറുമടക്കം 124 റൺസാണ് മത്സരത്തിൽ നേടിയത്. പിന്നാലെ അക്ഷയ് ചന്ദ്രനും സെഞ്ച്വറി നേടിയതോടെ കേരളത്തിന്റെ സ്കോർ കുതിക്കുകയായിരുന്നു. 106 റൺസാണ് അക്ഷയ് മത്സരത്തിൽ നേടിയത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

ഇതോടെ കേരളം ആദ്യ ഇന്നിങ്സിൽ 363 എന്ന സ്കോറിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിനും മികച്ച തുടക്കം തന്നെയാണ് ഓപ്പണർ ഈശ്വരൻ നൽകിയത്. സുദീപ് കുമാറിനൊപ്പം രണ്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഈശ്വരന് സാധിച്ചു.

ഇതോടെ ബംഗാൾ ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 107 എന്ന മികച്ച നിലയിൽ ബംഗാൾ നിൽക്കുന്ന സമയത്താണ് ജലജ് സക്സേന തന്റെ ബോളിംഗ് ആക്രമണം തുടങ്ങിയത്. തുടർച്ചയായി ബംഗാൾ നിരയിലെ വിക്കറ്റുകൾ പിഴുതെറിഞ്ഞ സക്സേന കേരളത്തിന്റെ അസ്ത്രമായി മാറി.

ബംഗാൾ നായകൻ മനോജ് തിവാരി(6), അഭിഷേക് പോറൽ(2) എന്നിവർ ആരും തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ മടങ്ങിയതോടെ ബംഗാൾ നിര തകർന്നു വീഴുകയായിരുന്നു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 172ന് 8 എന്ന നിലയിലാണ് ബംഗാൾ നിൽക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ കേരളത്തിന്റെ സ്കോർ മറികടക്കാൻ ഇനിയും 191 റൺസ് കൂടി ബംഗാളിന് ആവശ്യമാണ്. 7 വിക്കറ്റുകളാണ് ജലജ് സക്സേന ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുള്ളത്.

20 ഓവറുകളിൽ 67 റൺസ് മാത്രം വിട്ടുനൽകിയാണ് സക്സേനയുടെ ഈ പ്രകടനം. മൂന്നാം ദിവസവും ശക്തമായ പ്രകടനം ആവർത്തിച്ച് മത്സരത്തിൽ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം.

Scroll to Top