കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. റിയാന്‍ പരാഗിന്‍റെ ഒറ്റയാള്‍ പോരാട്ടം.

416458862 18301292656127779 89634135928805940 n e1704629097481

2023 രഞ്ജി ട്രോഫി പോരാട്ടത്തില്‍ അസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 419 റണ്‍സിനെതിരെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ അസം 7 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. 188 റണ്‍സ് പുറകിലാണ് അസം ഇപ്പോള്‍.

Batters Dismissal Runs Balls
Rishav Das b Basil Thampi 31 97
Rahul Hazarika b Basil Thampi 9 8
Siddharth Sarmah lbw Jalaj Saxena 0 3
S C Ghadigaonkar (wk) c Vishnu Vinod b Basil Thampi 4 8
Riyan Parag (c) lbw Vishweshar A Suresh 116 125
Gokul Sharma st Vishnu Vinod b Jalaj Saxena 12 31
Saahil Jain c (Sub) Anand Krishnan b Basil Thampi 17 40
Akash Sengupta Not out 11 37
Mukhtar Hussain Not out 19 24
Extras (B 6, Lb 5, W 0, Nb 1) 231/7 (62.0 Overs)
Read Also -  പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യന്‍ യുവനിര. ടി20 പരമ്പര സ്വന്തമാക്കി.

3 ന് 25 എന്ന നിലയിലായ അസത്തിനു വേണ്ടി ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഒറ്റയാള്‍ പ്രകടനമാണ് നടത്തിയത്. റിയാന്‍ പരാഗ് പുറത്താവുമ്പോള്‍ ടീം സ്കോര്‍ 190 ല്‍ എത്തിയിരുന്നു. മത്സരത്തില്‍ 125 പന്തില്‍ 16 ഫോറും 3 സിക്സുമായി 116 റണ്‍സാണ് റിയാന്‍ പരാഗ് സ്കോര്‍ ചെയ്തത്. ടൂര്‍ണമെന്‍റിലെ രണ്ടാം സെഞ്ചുറിയാണ് പരാഗ് സ്കോര്‍ ചെയ്തത്.

Bowlers O M R W Econ
Basil Thampi 15.0 0 69 4 4.60
Jalaj Saxena 17.0 0 58 2 3.41
Shreyas Gopal 6.0 1 17 0 2.83
Nidheesh M D 12.0 3 41 0 3.42
Vishweshar A Suresh 11.0 3 33 1 3.00
Akshay Chandran 1.0 0 2 0 2.00

ബേസില്‍ തമ്പി 4 വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേന 2 ഉം വിശ്വേഷര്‍ 1 വിക്കറ്റും പിഴുതു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി സച്ചിന്‍ ബേബി (131) രോഹന്‍ കുന്നുമല്‍ (83) കൃഷ്ണ പ്രസാദ് (80) രോഹന്‍ പ്രേം (50) എന്നിവരുടെ ബാറ്റിംഗാണ് കേരളത്തെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്.

Scroll to Top