കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. റിയാന്‍ പരാഗിന്‍റെ ഒറ്റയാള്‍ പോരാട്ടം.

2023 രഞ്ജി ട്രോഫി പോരാട്ടത്തില്‍ അസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 419 റണ്‍സിനെതിരെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ അസം 7 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. 188 റണ്‍സ് പുറകിലാണ് അസം ഇപ്പോള്‍.

Batters Dismissal Runs Balls
Rishav Das b Basil Thampi 31 97
Rahul Hazarika b Basil Thampi 9 8
Siddharth Sarmah lbw Jalaj Saxena 0 3
S C Ghadigaonkar (wk) c Vishnu Vinod b Basil Thampi 4 8
Riyan Parag (c) lbw Vishweshar A Suresh 116 125
Gokul Sharma st Vishnu Vinod b Jalaj Saxena 12 31
Saahil Jain c (Sub) Anand Krishnan b Basil Thampi 17 40
Akash Sengupta Not out 11 37
Mukhtar Hussain Not out 19 24
Extras (B 6, Lb 5, W 0, Nb 1) 231/7 (62.0 Overs)

3 ന് 25 എന്ന നിലയിലായ അസത്തിനു വേണ്ടി ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഒറ്റയാള്‍ പ്രകടനമാണ് നടത്തിയത്. റിയാന്‍ പരാഗ് പുറത്താവുമ്പോള്‍ ടീം സ്കോര്‍ 190 ല്‍ എത്തിയിരുന്നു. മത്സരത്തില്‍ 125 പന്തില്‍ 16 ഫോറും 3 സിക്സുമായി 116 റണ്‍സാണ് റിയാന്‍ പരാഗ് സ്കോര്‍ ചെയ്തത്. ടൂര്‍ണമെന്‍റിലെ രണ്ടാം സെഞ്ചുറിയാണ് പരാഗ് സ്കോര്‍ ചെയ്തത്.

Bowlers O M R W Econ
Basil Thampi 15.0 0 69 4 4.60
Jalaj Saxena 17.0 0 58 2 3.41
Shreyas Gopal 6.0 1 17 0 2.83
Nidheesh M D 12.0 3 41 0 3.42
Vishweshar A Suresh 11.0 3 33 1 3.00
Akshay Chandran 1.0 0 2 0 2.00

ബേസില്‍ തമ്പി 4 വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേന 2 ഉം വിശ്വേഷര്‍ 1 വിക്കറ്റും പിഴുതു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി സച്ചിന്‍ ബേബി (131) രോഹന്‍ കുന്നുമല്‍ (83) കൃഷ്ണ പ്രസാദ് (80) രോഹന്‍ പ്രേം (50) എന്നിവരുടെ ബാറ്റിംഗാണ് കേരളത്തെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്.

Previous article“കോഹ്ലി 20 ഓവർ ബാറ്റ് ചെയ്‌താൽ ഇന്ത്യ 230 റൺസ് നേടും”. സുരേഷ് റെയ്‌ന പറയുന്നു.
Next articleവിരാട് കോഹ്ലി തിരിച്ചെത്തി. സഞ്ചു സാംസണ്‍ ഇല്ലാ. ടീമില്‍ 2 മാറ്റങ്ങള്‍