22 സിക്സും 17 ഫോറും. ഇരട്ട സെഞ്ചുറിയുമായി വിന്‍ഡീസ് താരം

cornnwall

ടി20 ഫോര്‍മാറ്റില്‍ ഡബിള്‍ സെഞ്ചുറിയുമായി വെസ്റ്റ് ഇന്‍ഡീസ് താരം റകീം കോണ്‍വാള്‍. അമേരിക്കയില്‍ നടക്കുന്ന അറ്റ്ലാന്‍റെ ഓപ്പണ്‍ ടി20 ലീഗിലാണ് താരത്തിന്‍റെ തകര്‍പ്പന്‍ പ്രകടനം. അറ്റ്ലാന്‍റ ഫയര്‍ – സ്ക്വയര്‍ ഡ്രൈവ് പോരാട്ടത്തിലാണ് കോണ്‍വാളിന്‍റെ ഡബിള്‍ സെഞ്ചുറി പ്രകടനം.

77 പന്തില്‍ നിന്നും 205 റണ്‍സാണ് അറ്റ്ലാന്‍റ ഫയര്‍ താരമായ കോണ്‍വാള്‍ നേടിയത്. 22 സിക്സും 17 ബൗണ്ടറിയുമാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. 5 റണ്‍സ് മാത്രമാണ് കോണ്‍വാള്‍ ഓടിയെടുത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അറ്റ്ലാന്‍റ 20 ഓവറില്‍ 306 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സ്ക്വയര്‍ ഡ്രൈവിന് 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

See also  കോഹ്ലിയും രോഹിതും ലോകകപ്പിൽ കളിക്കണം. വജ്രായുധമായി അവനും ടീമിൽ വേണമെന്ന് അഞ്ചും ചോപ്ര.
1

ടി20 ഫോര്‍മാറ്റില്‍ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ താരം കോണ്‍വാള്‍ അല്ല. ആഭ്യന്തര മത്സരത്തില്‍ ഡല്‍ഹി ക്രിക്കറ്ററായ താരം സുബോധ് ഭാട്ടിയുടെ പേരിലാണ്.

Scroll to Top