ഇന്നലെ വരെ അവസരം കിട്ടാതെ ഇന്ത്യന്‍ ജേഴ്സിയില്‍. ഇന്ന് സംസ്ഥാന ജേഴ്സിയില്‍ തകര്‍പ്പന്‍ പ്രകടനം

ezgif 2 8954074b3c

സെയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ചേസിങ്ങുമായി മുംബൈ. മധ്യപ്രദേശ് ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ മുംബൈ മറികടന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങി. പൃഥി ഷാ (29) രഹാനെ (30) ജയ്സ്വാള്‍ (66) സര്‍ഫ്രാസ് ഖാന്‍ (30) അമാന്‍ ഖാന്‍ (21) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് മുംബൈ അനായാസം വിജയത്തില്‍ എത്തിച്ചത്.

അതേ സമയം മധ്യപ്രദേശിനായി ടോപ്പ് സകോററായത് രജത് പഠിധാറാണ്. ഇന്നലെ വരെ ദേശിയ ടീമിന്‍റെ ഒപ്പം നിന്ന താരം, ഇന്ന് സംസ്ഥാന ടീമിന്‍റെ ഒപ്പം ചേര്‍ന്നു. സൗത്താഫ്രിക്കന്‍ പരമ്പരയിലേക്ക് താരത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസരം ലഭിച്ചില്ലാ.

ഇപ്പോഴിതാ വീണ്ടും ആഭ്യന്തര മത്സരങ്ങളില്‍ മികവ് തെളിയിക്കുകയാണ് രജത്. മത്സരത്തില്‍ 35 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം 67 റണ്‍സാണ് താരം നേടിയത്.

See also  "ജൂറൽ അടുത്ത എംഎസ് ധോണി". വമ്പൻ പ്രശംസയുമായി ഇന്ത്യൻ ഇതിഹാസം.
Scroll to Top