രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കും ! പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. എലിമിനേറ്ററില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെ  തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രണ്ടാം ക്വാളിഫയറിലെത്തുന്നത്. ഇപ്പോഴിതാ ബാംഗ്ലൂരിനു അനുകൂലിച്ചും മത്സരത്തിലെ കാര്യങ്ങളെയും പറ്റി പ്രവചിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

തന്‍റെ യൂട്യൂബ് ഷോയിലൂടെയാണ് ആകാശ് ചോപ്ര, ഫൈനല്‍ പോരാട്ടം ബാംഗ്ലൂരും ഗുജറാത്തും തമ്മിലാണ് എന്ന് പ്രവചനം നടത്തിയത്.  ബാംഗ്ലൂരിനായി നായകന്‍ ഫാഫ് ഡുപ്ലെസി പൂജ്യത്തില്‍ ഔട്ടാവില്ലെന്നും, രജത് പാട്ടിദാറും കൂടി 60ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യും എന്നാണ് മുന്‍ താരം കരുതുന്നത്. ” പാട്ടിദാര്‍ 80-90 റണ്‍സെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനേക്കാള്‍ നേരത്തേ തന്നെ അദ്ദേഹെ പുറത്താവും. രജത് പാട്ടിദാറിനെ യുസ്വേന്ദ്ര ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയേക്കും, പക്ഷെ അദ്ദഹം മോശമല്ലാത്ത സ്‌കോര്‍ നേടും. ”

c694d556 e868 4847 a45a ef1f50d1cc07

ആദ്യ ക്വാളിഫയറിലേപ്പോലെ ജോസ് ബട്ട്ലര്‍ തിളങ്ങും, ജോസും ദേവ്ദത്തും കൂടി 60ല്‍ കൂടുതല്‍ റണ്‍സ് റോയല്‍സിനായി നേടും എന്നാണ് ചോപ്ര പറയുന്നത്. ചാഹലും ഹസരംഗയും കൂടി മൂന്നില്‍ക്കൂടുതല്‍ വിക്കറ്റുകള്‍ ഈ കളിയില്‍ വീഴ്ത്തും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേത് വലിയ ഗ്രൗണ്ടാണ്. ലെഗ് സ്പിന്നിലൂടെയും ഇവിടെ വിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ചോപ്ര വ്യക്തമാക്കി.

b271e481 37ac 4b1a b20a c1648d35706d

രാജസ്ഥാന്‍ റോയല്‍സ് തോറ്റു പുറത്താകും എന്ന് പറഞ്ഞാണ് ആകാശ് ചോപ്ര പറഞ്ഞു നിര്‍ത്തിയത്. ” രാജസ്ഥാന്‍ റോയല്‍സ് എളുപ്പത്തില്‍ തോറ്റു പുറത്താവില്ല. പൊരുതി തന്നെയായിരിക്കും റോയല്‍സ് പരാജയം സമ്മതിക്കുക. ആര്‍സിബി വിജയത്തോടെ പ്ലേഓഫില്‍ കടക്കുമെന്നാണ് തന്റെ പ്രവചനം ”