IPL 2021 : കില്ലര്‍ മില്ലര്‍ – മോറിസ് ഷോ. രാജസ്ഥാനു വിജയം.

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് പിന്തുടര്‍ന്ന് ജയിച്ചു. അര്‍ദ്ധസെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെയും ഫിനിഷിങ്ങ് ജോലി ഭംഗിയായി തീര്‍ത്ത ക്രിസ് മോറിസാണ് രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

42 ന് 5 എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാന്‍ ടീമിനെ 43 പന്തില്‍ 62 റണ്‍ നേടിയ മില്ലറാണ് കരകയറ്റിയത്. ഓപ്പണര്‍മാരായ മനന്‍ വോഹ്‌റ (9), ജോസ് ബട്‌ലര്‍ (2) എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണും (4) പവലിയനില്‍ തിരിച്ചെത്തിയപ്പോള്‍ പവര്‍പ്ലേയില്‍ 26 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ശിവം ഡുബെയെയും (2), പരാഗ് (2) എന്നിവരെയും ഉടനെ നഷ്ടമായി. ടെവാട്ടിയ 19 റണ്‍സ് നേടി മില്ലറിനു മികച്ച പിന്തുണ നല്‍കി.

319484

അവസാന നിമിഷം മില്ലറെ നഷ്ടമായെങ്കിലും ക്രിസ് മോറിസ് ഫിനിഷിങ്ങ് ജോലി പൂര്‍ത്തിയാക്കി. 18 പന്തില്‍ 4 സിക്സടക്കം 36 റണ്‍സാണ് മോറിസ് നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി ആവേശ് ഖാന്‍ 3 വിക്കറ്റ് വീഴ്ത്തി. റബാഡ്, ക്രിസ് വോക്സ് എന്നിവര്‍ 2 വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഏഴ് ഓവറുകള്‍ക്കിടെ നാല് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ശിഖര്‍ ധവാന്‍ (2), പൃഥ്വി ഷാ (9), മൂന്നാമന്‍ അജിന്‍ക്യ രഹാനെ (8), മാര്‍കസ് സ്റ്റോയിനിസ് (0) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. 3 വിക്കറ്റ് നേടിയ ഉനദ്ഘട്ടാണ് ഡല്‍ഹിയെ മോശം തുടക്കത്തിലേക്ക് വീഴ്ത്തിയത്.

അര്‍ദ്ധസെഞ്ചുറി നേടിയ റിഷഭ് പന്താണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 32 പന്തില്‍ 9 ഫോറടക്കം 51 റണ്ണാണ് ക്യാപ്റ്റനായ റിഷഭ് പന്ത് നേടിയത്. ആര്‍ദ്ധ സെഞ്ചുറി നേടിയ ഉടനെ പന്ത് റണ്ണൗട്ടായി.

ലളിത് യാദവ് (20) മോറിസിന്റെ പന്തില്‍ മിഡ് ഓണില്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കി. ടോം കറന്‍ (21) മുസ്തഫിസുറിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ആര്‍ അശ്വിന്‍ (7) റണ്ണൗട്ടായി. ക്രിസ് വോക്‌സ് (15), കഗിസോ റബാദ (9) എന്നിവര്‍ പുറത്താവാതെ നിന്നു.

Previous articleകുല്‍ദീപ് യാദവിനും ചഹലിനും തരംതാഴ്ത്തല്‍. പാണ്ട്യക്കും ടാക്കൂറൂം ഉയര്‍ന്ന പ്രതിഫലത്തിലേക്ക്.
Next articleഎന്തുകൊണ്ട് വില്യംസൺ ടീമിൽ ഇല്ല : രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ