എന്തുകൊണ്ട് വില്യംസൺ ടീമിൽ ഇല്ല : രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ പതിനാലാം സീസണിൽ ആശാവഹമായ തുടക്കമാണ് ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിച്ചത് .ആദ്യ 2  മത്സരങ്ങളിലും തോൽവി വഴങ്ങിയ ടീം പോയിന്റ് ടേബിളിൽ ആദ്യ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല .ബാറ്റിംഗ് നിരയുടെ മോശം പ്രകടമാണ് ടീമിനെ ഇപ്പോഴും അലട്ടുന്ന പ്രശ്നം .188,150 എന്നി വിജയലക്ഷ്യങ്ങൾ രണ്ട് തവണയും ഹൈദരാബാദ് ടീമിന് ചേസ് ചെയ്ത് ജയിക്കുവാൻ കഴിഞ്ഞിരുന്നില്ല .

സീസണിലെ ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്   മുന്നില്‍ കീഴടങ്ങിയ എസ്ആര്‍എച്ച് ബുധനാഴ്ചത്തെ മത്സരത്തിൽ  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും തോല്‍വി വഴങ്ങി .കിവീസ് നായകനും മുൻ ഹൈദരബാദ് ക്യാപ്റ്റനുമായ കെയ്ൻ വില്യംസൺ  സീസണിലെ ആദ്യ കളിയിലും പ്ലെയിങ് ഇലവനിൽ ഇടം നേടിയിരുന്നില്ല .ഇപ്പോൾ ഇതേ കുറിച്ച് പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ .

കേവലം 2 മത്സരം ഹൈദരാബാദ്  ടീം തോറ്റ സ്ഥിതിക്കുള്ള അഭിപ്രായമല്ലിത്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ കെയ്ന്‍ വില്ല്യംസണ്‍ തീര്‍ച്ചയായും വേണമെന്ന് ഏവരും അഭിപ്രായപ്പെടുന്നുണ്ട് .ഞാനും ഇത് പല തവണ പറഞ്ഞ് കഴിഞ്ഞു .മത്സരഫലം എന്തുമാകട്ടെ അദ്ദേഹം ടീമിലേക്ക് ഉടനെ തിരികെ വരട്ടെ ” മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി .

അതേസമയം കെയ്ൻ വില്യംസൺ വൈകാതെ ഹൈദരാബാദ് നിരയിൽ ബാറ്റേന്തും എന്നാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് പറയുന്നത് താരത്തിന്  ഇനിയും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുവാൻ സമയം ആവശ്യമുണ്ട് എന്നാണ് ടീം മാനേജ്മെന്റിന്റെ വാദം .