അവശേഷിക്കുന്ന ഐപിൽ പതിനാലാം സീസണിലെ മത്സരങ്ങൾ ബിസിസിഐ മാറ്റിവെച്ചതോടെ ടീമുകൾ എല്ലാം അവരുടെ താരങ്ങളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുവാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് .ഈ ഐപിഎല്ലിൽ ഏറെ മലയാളികൾ പിന്തുണച്ച ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ആദ്യമായി ഐപിഎല്ലിൽ ഒരു മലയാളി ക്യാപ്റ്റൻസി റോളിൽ എത്തിയതോടെ മലയാളി ക്രിക്കറ്റ് പ്രേമികൾ എല്ലാം രാജസ്ഥാൻ ടീം കിരീടം ഉയർത്തുവാനുള്ള പ്രാർത്ഥനയിലായിരുന്നു .
ഇപ്പോൾ ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാൻ റോയൽസിനെ പിന്തുണച്ച ആരാധകർക്ക് നന്ദി പറയുകയാണ് നായകൻ സഞ്ജു സാംസൺ .ഉയർച്ചകൾക്കൊപ്പം ഏറെ തിരിച്ചടികളും കണ്ട സീസണിൽ രാജസ്ഥാൻ ടീമിന് ഏറെ പിന്തുണച്ച ആരാധകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നാണ് സഞ്ജു പറയുന്നത് .
“എല്ലാ ആർാധകർക്കും വളരെയേറെ നന്ദി. രാജസ്ഥാന് ഏറെ കടുപ്പമേറിയ സീസണായിരുന്നു ഇത്. ടീമിന് എപ്പോഴും തിരിച്ചടികളുണ്ടായപ്പോഴും ആർാധകർ ഒപ്പം നിന്നു. നമ്മുടെ ടീം ശക്തമായി തിരിച്ചുവരും ” സഞ്ജു തന്റെ പ്രതീക്ഷ വിശദമാക്കി .
അതേസമയം സീസണിൽ പ്രമുഖ വിദേശ താരങ്ങൾ പലരും പരിക്കേറ്റത് രാജസ്ഥാൻ ടീമിനെ ഏറെ അലട്ടിയ ഒരു പ്രശ്നമായിരുന്നു .ബെൻ സ്റ്റോക്സ് , ജോഫ്ര ആർച്ചർ എന്നിവരുടെ പരിക്ക് മൂലമുള്ള പിന്മാറ്റം നായകൻ സഞ്ജുവിന് വലിയ വെല്ലുവിളി ഉയർത്തി .സീസണിൽ
3മത്സരങ്ങൾ ജയിച്ച ടീം പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് . നായകൻ സഞ്ജു സീസണിലെ ആദ്യ മത്സരത്തിലെ സെഞ്ച്വറി അടക്കം 277 റൺസ് അടിച്ചെടുത്തു .