ബിസിസിഐയുടെ സഹായം : ഓസീസ് താരങ്ങൾ മാലിദ്വീപിൽ സുരക്ഷിതർ -നന്ദി പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുവാൻ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങളെ എല്ലാം സുരക്ഷിതമായി  ബിസിസിഐ മാലദ്വീപിലെത്തിച്ചു .ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിസിഐ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയിൽ തങ്ങിയ താരങ്ങൾക്ക് തിരികെ ഓസീസ് മണ്ണിലേക്ക് തിരികെ ചെല്ലുവാൻ കഴിയാത്ത അവസ്ഥ വന്നത് .

മാലദ്വീപിലെത്തിയ  ഓസീസ് സംഘം ഇനി  അവിടെ പതിനാല് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയാണ് തിരികെ ഇനി  മാലദ്വീപിൽ നിന്ന് നാട്ടിലേക്ക് മടങ്ങുക. അതിരൂക്ഷ കോവിഡ് സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാനയാത്ര  വിലക്കുള്ളതിനാലാണ് താരങ്ങളെ ബിസിസിഐ മാലദ്വീപിൽ എത്തിച്ചത്. ഓസീസ് സർക്കാരിന്റെ പുതിയ ചട്ടം പ്രകാരം ഇനി ഒരറിയിപ്പ്  ഉണ്ടാകും വരെ  ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനം ഇല്ല .ഐപിൽ കളിക്കുവാൻ എത്തിയ താരങ്ങൾക്കാർക്കും തന്നെ പ്രത്യേക ഇളവ് അനുവദിക്കാനും ഓസ്‌ട്രേലിയൻ സർക്കാർ തയ്യാറായില്ല .

പതിനാല് താരങ്ങൾ ഉൾപ്പടെ നാൽപത് പേരാണ് ഇപ്പോൾ  ബിസിസിഐ അയച്ച  ഈ  സംഘത്തിലുള്ളത്. ഓസീസ് താരങ്ങൾക്ക് പുറമെ ഐപിഎല്ലിന്റെ ഭാഗമായ  പരിശീലകരും അംപയർമാരും കമന്റേറ്റർമാരുമാണ് സംഘത്തിലുള്ളത് . മുംബൈ ഇന്ത്യൻസ് പരിശീലകന്‍ മഹേല ജയവർധനെയും ഇപ്പോൾ  ഓസീസ് ടീം  സംഘത്തിനൊപ്പമുണ്ട്. ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിൽ മാലിദ്വീപിൽ എത്തിയ താരങ്ങൾ ആർക്കും തന്നെ കോവിഡ് ബാധയില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ .

അതേസമയം  ഓസീസ് താരങ്ങളെ എല്ലാം സുരക്ഷിതമായി എത്തിക്കുവാൻ  ബിസിസിഐ ഒരുക്കിയ വിമാന സംവിധാനത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ അഭിനനന്ദിച്ചു .സുരക്ഷിതമായി ഓസ്‌ട്രേലിയൻ താരങ്ങളെ  മാലദ്വീപിൽ എത്തിച്ച ബിസിസിഐയോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ നന്ദി അറിയിച്ചു. 

Advertisements