രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ചു സാംസണിനെ കളിയാക്കിയ ചിത്രം പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ടീമിനെ പിരിച്ചു വിട്ട് ടീം മാനേജ്മെന്‍റ്. ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് സംഭവം. സഞ്ചുവിനെ ട്രോളികൊണ്ടായിരുന്നു സംഭവത്തിനു തുടക്കം. എന്തൊരു സുന്ദരനാണ് എന്ന് അടികുറിപ്പോടെ, ടീം ബസില്‍ ഇരിക്കുന്ന സഞ്ചുവിന്‍റെ തലയില്‍ തലപ്പാവും കണ്ണാടിയും ചെവിയില്‍ തോരണങ്ങളും തൂക്കിയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഇതിനെ മറുപടിയായി സഞ്ചു തന്നെ എത്തിയതോടെ വിവാദമായി. സുഹൃത്തുക്കളെ,സംഭവമൊക്കെ കൊള്ളാം പക്ഷെ ടീം എന്ന നിലയില്‍ പ്രഫഷണലായിരിക്കണം എന്നായിരുന്നു രാജസഥാന്‍റെ ട്വീറ്റിന് സഞ്ജു നല്‍കിയ മറുപടി. പിന്നാലെ ട്വീറ്റ് രാജസ്ഥാന്‍ ഡീലിറ്റ് ചെയ്തെങ്കിലും സഞ്ചു ഇതുവരെ തന്‍റെ മറുപടി കളഞ്ഞട്ടില്ലാ. സഞ്ചു സാംസണ്‍ രാജസ്ഥാനെ അണ്‍ഫോളോ ചെയ്യ്തു.
ഇതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഭാഗത്ത് നിന്നും വിശിദീകരണം നല്‍കി. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സമീപനം മാറ്റുമെന്നും ടീമിനകത്ത് പ്രശ്നങ്ങളൊന്നുമില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക ട്വിറ്റീല്‍ വ്യക്തമാക്കി. ടീമിന്‍റെ ഡിജിറ്റല്‍ സമീപനം തന്നെ പുനംപരിശോധിക്കുമെന്നും പുതിയൊരു ടീമിനെ ഡിജിറ്റല്‍ വിഭാഗം കൈകാര്യം ചെയ്യാനായി ഏല്‍പ്പിക്കുമെന്നും ട്വീറ്റില്‍ രാജസ്ഥാന്‍ മാനേജ്‌മെന്‍റ് വ്യക്തമാക്കി.
ഐപിഎല്‍ സമയത്ത് ആരാധകര്‍ നിരന്തരം പോസ്റ്റുകളും അപ്ഡേറ്റുകളും പ്രതീക്ഷിക്കുമെന്നതിനാല്‍ അതിനായി താല്‍ക്കാലിക പരിഹാരമുണ്ടാക്കുമെന്നും ട്വീറ്റിലൂടെ രാജസ്ഥാന്‍ അറിയിച്ചു.