ഹസൻ അലി വിക്കറ്റ് സെലിബ്രേഷനുമായി വാർണർ : പഴയ താരത്തിലേക്കുള്ള തിരിച്ചു വരവ്വ്

david warner imitate hasan ali

അത്യന്തം ആവേശകരമായ പാകിസ്ഥാൻ : ഓസ്ട്രേലിയ ലാഹോർ ക്രിക്കറ്റ്‌ ടെസ്റ്റിൽ 115 റൺസ്‌ ജയം സ്വന്തമാക്കി ഓസ്ട്രേലിയൻ ടീം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ മിന്നും ബൗളിംഗ് പ്രകടനമാണ്‌ പാകിസ്ഥാനെ വമ്പൻ തോൽവിയിലേക്ക് തള്ളിയിട്ടത്.351 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പാക് ടീമിന് വെറും 235 റൺസാണ് നേടാനായത്. എന്നാൽ മത്സരത്തിൽ വ്യത്യസ്തമായൊരു വിക്കെറ്റ് സെലിബ്രേഷനുമായി ശ്രദ്ധേയനായി മാറിയത് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റ്‌സ്മാനായ ഡേവിഡ് വാർണറാണ്.

പാകിസ്ഥാനെതിരായ ലാഹോർ ക്രിക്കറ്റ്‌ ടെസ്റ്റിൽ പാക് സ്റ്റാർ പേസർ ഹസൻ അലിയുടെ വിക്കറ്റിൽ  ക്യാച്ച് നേടിയാണ് വാർണർ തന്റെ പതിവ് ശൈലിയിൽ നിന്നും ഒരു ആഘോഷം പുറത്തെടുത്തത്.ഹസൻ അലി വിക്കെറ്റ് നേടിയ ശേഷം കാഴ്ചവെക്കുന്ന സെലിബ്രേഷനാണ് വാർണർ പാക് താരം വിക്കെറ്റ് വീണതിന് പിന്നാലെ പുറത്തെടുത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാൻ ടീമിന്റെ നമ്പർ വൺ ബൗളർ കൂടിയായ ഹസൻ അലി മിക്ക തവണയും തന്റെ ബൗളിങ്ങിൽ വിക്കെറ്റ് വീഴ്ത്തിയ ശേഷം വെറൈറ്റി സെലിബ്രേഷൻ പുറത്തെടുക്കാറുണ്ട്.

ഹസൻ അലിയുടെ തന്നെ ട്രേഡ് മാർക്ക് സെലിബ്രേഷൻ അദേഹത്തിന്റെ തന്നെ വിക്കറ്റ് വീണശേഷം ഒരുവേള കളിയാക്കിയുള്ള വാർണർ പ്രവർത്തി ഇതിനകം തന്നെ ക്രിക്കറ്റ്‌ പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു. നിമിഷ നേരങ്ങൾക്കുള്ളിൽ ഈ ഒരു വിക്കെറ്റ് സെലിബ്രേഷൻ വൈറലായിമാറിക്കഴിഞ്ഞു.

Read Also -  വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ്‌ മഞ്ജരേക്കറുടെ ടീം ഇങ്ങനെ.

മറ്റൊരു പേസ് ബോളറായ ഷഹീന്‍ അഫ്രീദിയുടെ സ്ലഡ്ജിങ്ങില്‍ വാര്‍ണര്‍ നിശബ്ദത പാലിച്ചിരുന്നു. ഇപ്പോഴിതാ പഴയ ഓസ്ട്രേലിയന്‍ താരത്തെ തിരിച്ചു കിട്ടി എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ലാഹൊർ ടെസ്റ്റിൽ 115 റൺസ്‌ ജയം സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീം രണ്ട് ടെസ്റ്റ്‌ മത്സരപരമ്പര 1-0ന് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ നതാൻ ലിയോൺ, മൂന്ന് വിക്കെറ്റ് വീഴ്ത്തിയ പേസർ കമ്മിൻസ് എന്നിവരാണ് പാകിസ്ഥാൻ ടീമിനെ തകർത്തത്. ഓസ്ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോൾ ഉസ്മാൻ ഖവാജ പരമ്പരയിലെ താരമായി.

Scroll to Top