കഴിഞ്ഞ തവണത്തെ ഐപിഎൽ സീസണിലെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ പ്രഥമ സീസണിൽ മാത്രം ഫൈനലിൽ കളിച്ച രാജസ്ഥാൻ അതിനു ശേഷം സഞ്ജുവിന്റെ കീഴിലാണ് കഴിഞ്ഞ തവണ ഐ.പി.എൽ പ്രവേശനം നേടിയത്. കഴിഞ്ഞ തവണ പൊന്നും വില നൽകിയായിരുന്നു സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്.
2021ൽ താരം നായകസ്ഥാനം ഏറ്റെടുത്തിരുന്നുവെങ്കിലും ആ സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു റോയൽസ് ഫിനിഷ് ചെയ്തത്. ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ച് വാചാലൻ ആയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് സി. ഇ.ഓ ലഷ് മാക്രം.”അവൻ്റെ പഠിക്കാനുള്ള തുറന്ന മനസ്സാണ് സഞ്ജുവിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വയം വളർന്ന് അവൻ എല്ലാവരെയും അതിശയിപ്പിക്കുന്ന തരത്തിലാണ്. അവൻ വളരെയധികം മെച്ചപ്പെട്ടു, ഇനി മെച്ചപ്പെടുക തന്നെ ചെയ്യും.
നായകസ്ഥാനം ഏറ്റെടുത്തതിനു ശേഷം രണ്ടാം വർഷത്തിൽ തന്നെ ടീമിനെ കലാശ പോരാട്ടത്തിൽ അവൻ എത്തിച്ചു. അത് വളരെ വലിയ ഒരു നേട്ടമാണ്. വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ് അവരെ മാനേജ് ചെയ്യുന്നതും അവരെ പ്രചോദിപ്പിക്കുന്നതും അവരുമായി ഇടപഴുകുന്നതും. അവൻ അത്രത്തോളം കളിക്കളത്തിൽ കാണിക്കുന്നില്ല. അവൻ ചെയ്യുന്ന ജോലി അധികമാരും കാണാത്തതാണ്. ഇത്രത്തോളം സക്സസ്ഫുൾ രാജസ്ഥാൻ ആയതിന്റെ പ്രധാന കാരണം അത് തന്നെയാണ്.
സഞ്ജു എപ്പോഴും ഞങ്ങളുടെ സ്വന്തം ആളാണ്. ഞാൻ പറയുന്ന ഒന്നാണ് അവൻ വലിയ പേരുകാരൻ ആണെന്ന്. മറ്റ് പലരും താരതമ്യപ്പെടുത്തുമ്പോൾ ചെറുപ്പമായിരിക്കും. ഞാൻ നേരത്തെ പറഞ്ഞത് പോലെ തന്നെ രാജസ്ഥാൻ റോയൽസിനൊപ്പവും ഐപിഎല്ലിലും അവന് അനുഭവസമ്പത്ത് ഉണ്ട്. അവൻ ഫ്രാഞ്ചൈസിക്കായി സ്വയം സമർപ്പിച്ച താരമാണ്. ടീമിനെ കുറിച്ച് അവൻ അത്രത്തോളം പാഷനേറ്റാണ്. അത് വളരെ പ്രധാനമാണ്.”- അദ്ദേഹം പറഞ്ഞു.