ഐപിൽ മെഗാതാരലേലം രണ്ട് ദിനങ്ങൾ കൊണ്ട് ബാംഗ്ലൂരിൽ അവസാനിച്ചപ്പോള്‍ മികച്ച സ്‌ക്വാഡിനെ തന്നെ തിരഞ്ഞെടുക്കാൻ കഴിഞ്ഞതിന്റെ കൂടി ആത്മവിശ്വാസത്തിലാണ് ടീമുകൾ എല്ലാം. ഇക്കഴിഞ്ഞ ഐപിൽ സീസണുകളിൽ എല്ലാം മോശം പ്രകടനങ്ങളുടെ പേരിൽ അതിരൂക്ഷ വിമർശനം കേട്ട സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാൻ റോയൽസ് ടീം പക്ഷേ ഇത്തവണ മികച്ച ടീമുമായിട്ടാണ് എത്തിയിരിക്കുന്നത്.
ലേലത്തിൽ വമ്പൻ ചില താരങ്ങൾക്കായി വളരെ അധികം താല്പര്യപൂർവ്വം ഇറങ്ങിയ രാജസ്ഥാൻ ടീം ഉടമസ്ഥർ മികച്ച യുവ താരങ്ങളെയും സ്വന്തമാക്കി. നേരത്തെ നായകൻ സഞ്ജു സാംസൺ,യശസ്സി ജെയ്സ്വാൾ,ജോസ് ബട്ട്ലർ എന്നിവരെ ലേലത്തിനും മുൻപ് സ്‌ക്വാഡിൽ നിലനിർത്തിയിരുന്ന ടീം തുടക്കത്തിൽ തന്നെ ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നർ അശ്വിനെ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു.
പ്രഥമ ഐപിൽ സീസണിൽ കിരീടം വളരെ അധികം ആരാധകരെ നേടിയ രാജസ്ഥാൻ റോയൽസ് ടീമിന് പിന്നീട് പ്ലേഓഫിൽ അടക്കം പ്രവേശനം നേടാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചൊരു മികച്ച ടീമിനായി തന്നെയാണ് ഇന്നലെ അടക്കം കുമാർ സംഗക്കാരയുടെ നേത്രത്വത്തിൽ രാജസ്ഥാൻ റോയൽസ് ലേലത്തിൽ ഏറെ സജീവമായത്.എന്നാൽ സ്പിൻ ബൗളിംഗ് ഒഴിച്ചു നിർത്തിയാൽ മറ്റു മേഖലകളിൽ സീനിയർ ഇന്ത്യൻ താരങ്ങളുടെ അഭാവം രാജസ്ഥാന്റെ പുതിയ സ്‌ക്വാഡിലും കാണാൻ സാധിക്കുന്നുണ്ട്.
കൂടാതെ ജോഫ്ര അർച്ചർ പകരം ഒരു പേസറെ സ്വന്തമാക്കാൻ രാജസ്ഥാൻ ടീമിന് സാധിച്ചില്ല. അതേസമയം ലേലത്തിന്റെ തന്നെ അവസാന റൗണ്ടിൽ നാല് സ്റ്റാർ വിദേശ താരങ്ങളെ രാജസ്ഥാൻ റോയൽസ് ടീം കുറഞ്ഞ വിലക്ക് നേടിയത് കൗതുകമായി.
രാജസ്ഥാൻ റോയൽസ് സ്ക്വാഡ് :Sanju Samson (c), Jos Buttler, Yashasvi Jaiswal, Ravichandran Ashwin, Trent Boult, Shimron Hetmyer, Devdutt Padikkal, Prasidh Krishna, Yuzvendra Chahal, Riyan Parag, KC Cariappa, Navdeep Saini, Obed McCoy, Anunay Singh, Kuldeep Sen, Karun Nair, Dhruv Jurel, Tejas Baroka, Kuldip Yadav, Shubham Garhwal, James Neesham, Nathan Coulter-Nile, Rassie van der Dussen, Daryl Mitchell