ജൂൺ 9ന് ദില്ലിയിൽ വച്ചാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അഞ്ച് ട്വൻറി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയുടെ ആദ്യ മത്സരം. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് കെഎൽ രാഹുൽ ആണ്. മുൻ നായകൻ വിരാട് കോഹ്ലിയും ഇന്ത്യൻ ടീമിൽ ഇല്ല.
ഇപ്പോളിതാ രാഹുലിനെ ക്യാപ്റ്റൻ ആക്കിയതിൽ തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് റെയ്ന. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീമിലെ തെരഞ്ഞെടുക്കപ്പെട്ട കളിക്കാരെ രാഹുലിൻ്റെ ക്യാപ്റ്റൻ സാന്നിധ്യം സഹായിക്കുമെന്നാണ് സുരേഷ് റെയ്ന പറയുന്നത്. ഈ പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ എന്തുകൊണ്ടും മികച്ച ആൾ രാഹുൽ ആണെന്നും റെയ്ന പറഞ്ഞു.
“അടുത്ത കാലത്ത് ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം വളരെ ശാന്തനും കംപോസുമാണ്. പുതിയതായി വന്ന കളിക്കാർക്ക് കെ എൽ രാഹുലിനെ പോലെയുള്ള ഒരു നേതാവിനെ വേണം. കുൽദീപും (യാദവ്) ചാഹലും ഉണ്ട്, ഇരുവരും ഒരുമിച്ച് കളിക്കും.പുതിയ ഫാസ്റ്റ് ബൗളർമാരുണ്ട് – ഉമ്രാൻ മാലിക്, അവൻ പന്തെറിഞ്ഞ രീതി, പിന്നെ അർഷ്ദീപ്.
ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തും ദിനേഷ് കാർത്തിക്കും ഉണ്ടാകും. അതിനാൽ അദ്ദേഹത്തിന്റെ (രാഹുലിന്റെ) സാന്നിധ്യം എനിക്ക് മികച്ചതായി അനുഭവപ്പെടുന്നു. അയാൾ ശാന്തത കൊണ്ടുവരും, ദക്ഷിണാഫ്രിക്കൻ കളിക്കാരും മികച്ചവരാണ്, അതിനാൽ ഇത് വളരെ മികച്ച മത്സരമായിരിക്കും.