ദക്ഷിണാഫ്രിക്ക : പാകിസ്ഥാൻ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെല്ലുവിളിയായി മഴ

  പാകിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പാകിസ്ഥാൻ : ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രസംകൊല്ലിയായി മഴ എത്തി .ഒന്നാം ദിനത്തെ കളിയിൽ  58 ഓവർ കഴിഞ്ഞപ്പോയാണ് മഴ എത്തിയത്

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാക് പട 3 വിക്കറ്റ് നഷ്ടത്തിൽ ഇപ്പോൾ  145 റൺസ് എടുത്തിട്ടുണ്ട് .ബാബര്‍ അസം 77 റണ്‍സും ഫവദ് അലം 42  റൺസുമായിട്ടാണ് ഇപ്പോൾ ക്രീസിൽ നിൽക്കുന്നത് .

22/3 എന്ന നിലയില്‍  പതറിയ പാകിസ്ഥാൻ  ടീം അവിടെ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ സമയത്താണ്  തടസ്സം സൃഷ്ടിച്ച് മഴ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കം പാളിയെങ്കിലും ബാബര്‍ അസവും ഫവദ് അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാനെ മത്സരത്തില്‍ തിരിച്ചുകൊണ്ടു വരികയായിരുന്നു. ഓപ്പണർ ഇമ്രാൻ ബട്ട് (15) ആബിദ് അലി (6 ) എന്നിവർ തുടക്കത്തിലേ മടങ്ങി .

ശേഷം വന്ന  അസർ അലി റൺസ് എടുക്കും മുൻപേ  ഡ്രസിങ് റൂമിലേക്ക്‌ മടങ്ങി . 2 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മഹാരാജാണ് പാകിസ്ഥാൻ ടീമിനെ ഞെട്ടിച്ചത് . പേസർ നോറ്റ്‌ജെക്കാണ്  മറ്റൊരു വിക്കറ്റ്

Previous articleകർഷകർ രാജ്യത്തിന്റെ അഭിഭാജ്യ ഘടകം : അഭിപ്രായം വ്യക്തമാക്കി വിരാട് കോഹ്ലി
Next articleചെന്നൈ സൂപ്പർ കിങ്‌സുമായി 75 കോടി കരാർ ഒപ്പിട്ട് സ്കോഡ :സ്‌കോഡ പുതിയ ടൈറ്റില്‍ സ്‌പോണ്‍സർ