ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പരിക്കേറ്റ് പുറത്തായ നായകൻ രോഹിത് ശർമ ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി. ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിൽ കൈക്ക് ഏറ്റ പരിക്കാണ് താരത്തിന് വിനയായത്. രോഹിത് ശർമക്ക് പകരം ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെഎൽ രാഹുൽ നയിക്കും.
ഇന്ത്യൻ നായകന് പകരക്കാരനായി ഇന്ത്യൻ എ ടീം ക്യാപ്റ്റൻ അഭിമന്യു ഈശ്വരനെ ടീമിൽ ഉൾപ്പെടുത്തി. മുഹമ്മദ് ഷമിയെയും രവീന്ദ്ര ജഡേജയെയും പരമ്പരയിൽ നിന്നും ഒഴിവാക്കി. പരിക്കിൽ നിന്നും പൂർണമായി മോചിതരാവാത്തത് കൊണ്ടാണ് ഇരുവരെയും പുറത്താക്കിയത്.
ഇരു താരങ്ങൾക്കും പകരക്കാരായി നവദീപ് സൈനി,സൗരഭ് കുമാർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ജയദേവ് ഉനദ്ക്കട്ടിനും ടീമിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഡിസംബർ 14നാണ് പരമ്പര ആരംഭിക്കുന്നത്.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുവാൻ ഈ പരമ്പരയിൽ വിജയിക്കുന്നത് ഇന്ത്യക്ക് അനിവാര്യമാണ്.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ; കെ എൽ രാഹുൽ (C), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര (VC), വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (wk), കെഎസ് ഭരത് (wk), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, നവദീപ് സൈനി, സൗരഭ് കുമാർ, ജയദേവ് ഉനദ്കട്ട്.