സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ഏകദിന മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയതോടെ ഇന്ത്യൻ ടീമിനും നായകൻ ലോകേഷ് രാഹുലിനും മുൻ താരങ്ങളിൽ നിന്നും അടക്കം ഇപ്പോൾ കേൾക്കേണ്ടി വരുന്നത് അതിരൂക്ഷ വിമർശനമാണ്. ഏകദിന ക്രിക്കറ്റ് കരിയറിൽ ആദ്യമായി ക്യാപ്റ്റൻ റോൾ ഏറ്റെടുത്ത രാഹുലിന് പ്ലാനുകൾ അടക്കം എല്ലാം തെറ്റിയെന്നാണ് മുൻ താരങ്ങൾ അടക്കം ചിലരുടെ അഭിപ്രായം. കൂടാതെ ചില ബൗളിംഗ് തന്ത്രങ്ങളിൽ രാഹുലിന് ഏറെ തെറ്റിയെന്നും മുൻ താരങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട്.
ഇക്കാര്യം ഇപ്പോൾ പറയുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ.സൗത്താഫ്രിക്കൻ ബാറ്റ്‌സ്മന്മാർ മുന്നേറുമ്പോൾ ഒരു തന്ത്രങ്ങളും ഇല്ലാതെ നിൽക്കുന്നത് പോലെ തനിക്ക് തോന്നിയെന്നാണ് സുനിൽ ഗവാസ്ക്കറിന്റെ നിരീക്ഷണം. തുടക്ക മത്സരം അല്ലേ അതിനാൽ തന്നെ കെല്‍ രാഹുലിന്‍റ് നായകത്വത്തിൽ മാറ്റങ്ങൾ വന്നേക്കുമെന്നാണ് ഗവാസ്ക്കറിന്റെ അഭിപ്രായം.
“നായയന്റെ കുപ്പായത്തിൽ രാഹുൽ വളരെ ചെറുപ്പമാണ്.വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിൽ അതിനാൽ തന്നെ വളരെ ഏറെ മാറ്റങ്ങൾ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.എങ്കിലും ഒന്നാമത്തെ ഏകദിനത്തിൽ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ച രീതി എന്നെ നിരാശനാക്കി. ചില ബൗളിംഗ് മാറ്റങ്ങളിൽ രാഹുൽ പൂർണ്ണ പരാജയമെന്നാണ് എനിക്ക് ഒരുവേള തോന്നിയത്. പ്രത്യേകിച്ചും എതിർ ടീം ബാറ്റ്‌സ്മാന്മാരായ ബാവുമയും വാൻ ഡർ ഡസ്സനും അനായാസം മുന്നേറുമ്പോൾ. ഈ ഒരു കൂട്ടുകെട്ടിനെ പൊളിക്കാനായി രാഹുൽ സ്പെഷ്യൽ പദ്ധതികൾ ഒന്നും തന്നെ നടപ്പിലാക്കിയില്ല എന്നും എനിക്ക് തോന്നി. അദ്ദേഹം ഈ സമയം ഒരു ഉത്തരവും ഇല്ലാത്ത ക്യാപ്റ്റനായി എനിക്ക് തോന്നി ” സുനിൽ ഗവാസ്ക്കർ തന്റെ നിരീക്ഷണം വിശദമാക്കി.
“മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ ടീമിനെ കഴിയാതെ വന്നപ്പോൾ എന്റെ അഭിപ്രായത്തിൽ രാഹുൽ തന്റെ സ്ട്രൈക്ക് ബൗളർമാരായ ബുംറക്കും ഭുവിക്കും കൂടി ഓവറുകൾ നൽകാൻ തയ്യാറാവണമായിരുന്നു.ഒരു മികച്ച പാർട്ണർഷിപ്പ് എതിരാളികൾ നേടുമ്പോൾ രാഹുലിന് ഉത്തരം ഇല്ലാതെ പോയി. അതാണ് വളരെ അധികം നിരാശ സമ്മാനിക്കുന്നത്. വെങ്കടേഷ് അയ്യർക്ക് ഓവർ നൽകാനും രാഹുൽ ഒരുവേള തയ്യാറാവണമായിരുന്നു ” ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി.