ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ തുടര്‍ച്ചയായ മൂന്നാം വിജയം നേടി. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഗുജറാത്ത് വിജയം കൈവരിച്ചത്. അവസാന രണ്ട് പന്തില്‍ 12 റണ്‍സ് വേണമെന്നിരിക്കെ രാഹുല്‍ ടെവാട്ടിയ രണ്ട് സിക്സ് നേടുകയായിരുന്നു.
വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനായി ശുഭ്മാന്‍ ഗില്ലും (56 പന്തില്‍ 96) സായി സുദര്‍ശനും (30 പന്തില്‍ 35) മികച്ച പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ ഗുജറാത്ത് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും മികച്ച പ്രകടനവുമായി പഞ്ചാബ് ബോളര്‍മാര്‍ തിരിച്ചെത്തി.
അവസാന ഓവറില്‍ വിജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ക്രീസില്‍ മില്ലറും ഹാര്‍ദ്ദിക്ക് പാണ്ട്യുമായിരുന്നു. ഇല്ലാത്ത റണ്ണിനോടി ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ ഗുജറാത്തിന്‍റെ വിജയ പ്രതീക്ഷ അസ്തമിച്ചിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ട്യ പവിലയനിലേക്ക് മടങ്ങിയപ്പോള്‍ രാഹുല്‍ ടെവാട്ടിയയാണ് ക്രീസില്‍ എത്തിയത്. നാലാം പന്തില്‍ ഒരു ഓവര്‍ത്രോയിലൂടെയാണ് രാഹുല്‍ ടെവാട്ടിയ അവസാന രണ്ട് ബോള്‍ നേരിടാന്‍ എത്തിയത്. ബോളര്‍ ഒഡിയന്‍ സ്മിത്തും.
അഞ്ചാം പന്തില്‍ സ്ലോട്ടില്‍ ലഭിച്ച പന്ത് ഡീപ് മിഡ് വിക്കറ്റ് ലക്ഷ്യമാക്കി സിക്സ് പിറന്നു. ബൗണ്ടറിയരികില്‍ മികച്ച ഫീല്‍ഡിങ്ങ് ശ്രമം നടന്നെങ്കിലും സിക്സ് മാത്രമായി കലാശിച്ചു. അവസാന പന്തില്‍ മറ്റൊരു ലെഗ് സൈഡ് സിക്സമായി തെവാട്ടിയ മത്സരം ഫിനിഷ് ചെയതു.
നാലാം പന്തില്‍ ഒഡിയന്‍ സ്മിത്ത് ഓവര്‍ ത്രോ വഴങ്ങിയിരുന്നില്ലെങ്കില്‍ മത്സരം പഞ്ചാബ് തോല്‍ക്കിലായിരുന്നു. ഷാര്‍ജയില്‍ തെവാട്ടിയ ഒരോവറില്‍ 5 സിക്സ് നേടി വിജയിച്ചപ്പോഴും മറുവശത്ത് പഞ്ചാബായിരുന്നു എതിരാളികള്‍.