ഐപിഎല്ലിലെ മിന്നും ആൾറൗണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം ലഭിച്ച സ്പിന്‍-ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ നായകൻ വിരാട് കോഹ്‌ലിയുടെ കീഴിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് .
അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കുള്ള ടീമിലാണ് തെവാട്ടിയക്ക് ഇടം ലഭിച്ചത്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ തെവാട്ടിയ ഇന്ത്യൻ ടീമിലും തന്റെ മികവ് ആവർത്തിക്കുമെന്നാണ് സെലക്ഷൻ കമ്മിറ്റി വിലയിരുത്തല്‍.
“ഇത്രയും കാലം ഞാൻ വിരാട് കോലിക്കെതിരാണ് കളിച്ചത് . ഇനി ഇപ്പോൾ കോലിയോടൊപ്പവും കളിക്കാനിറങ്ങുന്നു. വരുന്ന പരമ്പരയിൽ അദ്ദേഹത്തോടൊപ്പം ഡ്രസിംഗ് റൂം പങ്കിടുന്ന നിമിഷങ്ങള്‍ക്ക് വേണ്ടി ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. കോലിക്കൊപ്പം കളിക്കാമെന്നുള്ളത് വളരെയേറെ സന്തോഷിപ്പിക്കുന്നു” രാഹുൽ തെവാട്ടിയ തന്റെ സന്തോഷം വാക്കുകളാൽ പ്രകടിപ്പിച്ചു .
അഭ്യന്തര ക്രിക്കറ്റിൽ താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാഴ്ചവെക്കുന്ന പ്രകടനത്തെ കുറിച്ചും താരം വാചാലനായി. “ഒരുപാട് താരങ്ങളോട് മത്സരിച്ചാണ് ഹരിയാന ടീമിൽ അടക്കം ഞാൻ ഇടം കണ്ടെത്തിയത് . ജയന്ത് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സമയം കിട്ടുമ്പോയെല്ലാം ഹരിയാനക്ക് വേണ്ടി കളിക്കാനെത്തുന്നും. ഇന്ത്യൻ താരം കൂടിയായ അമിത് മിശ്ര ടീമില്‍ സ്ഥിരമാണ്. ഹരിയാന ടീമില്‍ സ്പിന്നര്‍മാര്‍ക്കിടയിലെ മത്സരം കടുത്തതാണ്. അത്രത്തോളം മികച്ച സ്പിൻ ബൗളർമാരുള്ള സ്ഥലമാണ് ഹരിയാന .സ്വദേശമായ ഹരിയാന ടീമില്‍ ഇടം നേടിയതും മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചതും എന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു.
ഇതോടെ എന്റെ കഴിവില്‍ സ്വയം വിശ്വസിക്കാനും സഹായിച്ചു “.
ലോകത്തിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്‍ കളിക്കാനെത്തുന്നുണ്ട്. അവര്‍ക്കെതിരെ എല്ലാം മികവോടെ കളിക്കുവാൻ കഴിഞ്ഞത് എന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു. രാജസ്ഥാനായി ചില സ്വപ്നതുല്യ ഇന്നിംഗ്സ് കളിക്കുവാനും കഴിഞ്ഞു .ഇതെല്ലാം എനിക്ക് ഒരു അനുഗ്രഹമായാണ് .തെവാട്ടിയ തന്റെ അഭിപ്രായം വ്യക്തമാക്കി.
ഹരിയാന സ്വദേശിയായ താരം 2013ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. 2014 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയെങ്കിലും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അന്ന് അവസരം ലഭിച്ചത്. എന്നാല്‍ യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐപിൽ സീസണില്‍ 255 റണ്‍സും 10 വിക്കറ്റും താരം നേടി .