രാഹുലിനോട് ചൊറിയുന്ന ചോദ്യം ചോദിച്ച് മാധ്യമപ്രവർത്തകൻ. കിടിലൻ മറുപടി നൽകി താരം.

images 13

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ മോശം കാലഘട്ടത്തിലൂടെ ആയിരുന്നു ഇന്ത്യൻ മുൻനായകൻ വിരാട് കോഹ്ലി കടന്നുപോയിരുന്നത്. ഇപ്പോഴിതാ ഏഷ്യാകപ്പ് വിജയിക്കുവാൻ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇത്തവണത്തെ ഏഷ്യ കപ്പിൽ രണ്ട് അർദ്ധ സെഞ്ചുറികളും ഒരു സെഞ്ച്വറിയും ആണ് വിരാട് കോഹ്ലി നേടിയത്.

അഫ്ഗാനെതിരെ നടന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ആയിരം ദിവസങ്ങൾക്ക് ശേഷമാണ് കോഹ്ലി തൻ്റെ 71 മ്മത്തെ സെഞ്ച്വറി നേടിയത്. 61 പന്തിൽ 12 ബൗണ്ടറികളും 6 സിക്സറുമടക്കം 122 റൺസ് ആണ് താരം നേടിയത്. കഴിഞ്ഞ കുറേക്കാലമായി തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കോഹ്ലി നൽകിയത്.

images 14


ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് പത്രസമ്മേളനത്തിനിടെ അഫ്ഗാനെതിരെ ഇന്ത്യയുടെ സ്ഥിര നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച രാഹുലിനോട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ്.”

ഐപിഎല്ലിൽ ഓപ്പണർ ആയി വന്ന് 5 സെഞ്ച്വറികൾ നേടിയ താരമാണ് വിരാട് കോഹ്ലി, ഇപ്പോഴിതാ ഇന്നും സെഞ്ച്വറി നേടി, അതുകൊണ്ട് 20-20യിൽ ഇനിമുതൽ കോഹ്ലി ആയിരിക്കുമോ ഓപ്പണർ?”ഇതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിനു മറുപടിയായി “ഞാൻ ടീമില്‍ നിന്നും പുറത്തിരിക്കണം എന്നാണോ” രാഹുൽ ചൊദിച്ചത്. ചിരിച്ചു കൊണ്ടായിരുന്നു രാഹുൽ മാധ്യമപ്രവർത്തകനോട് പ്രതികരിച്ചത്. രാഹുലിന്റെ വാക്കുകളിലൂടെ..

Read Also -  "2008ൽ ചെന്നൈയുടെ നായകനാവേണ്ടത് ഞാനായിരുന്നു. പക്ഷേ ഞാൻ അത് നിരസിച്ചു". വിരേന്ദർ സേവാഗ് പറയുന്നു.

“വിരാട് വലിയ സ്‌കോര്‍ കണ്ടെത്തുന്നത് തീര്‍ച്ചയായും ടീമിന് വലിയ ബോണസാണ്, അഫ്ഗാനെതിരെ അദ്ദേഹം കളിച്ച രീതിയില്‍ എല്ലാവരും വളരെ സന്തുഷ്ടനാണെന്ന് എനിക്കറിയാം. ഒരു ടീമെന്ന നിലയില്‍ ഓരോ കളിക്കാരനും മധ്യനിരയില്‍ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്.

images 15

നിങ്ങള്‍ രണ്ടോ മൂന്നോ ഇന്നിങ്‌സുകളില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും, കോഹ്‌ലിക്ക് സ്ഥിരത കൈവരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും കോഹ്ലിയെ അറിയാം, ഇത്രയും വര്‍ഷമായി അദ്ദേഹത്തെ കാണുന്നവരാണ് നമ്മളെല്ലാം. ബാറ്റിങ് ഓപ്പണ്‍ ചെയ്താല്‍ മാത്രം സെഞ്ച്വറി നേടുന്ന താരമല്ല അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താലും അദ്ദേഹത്തിന് സെഞ്ച്വറി നേടാന്‍ കഴിയും. ഒരോ താരത്തിനും ഓരോ ഉത്തരവാദിത്തമാണുള്ളത്, ഈ ടൂര്‍ണമെന്റില്‍ കോഹ്‌ലി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. അടുത്ത സീരീസില്‍, അദ്ദേഹത്തിന്റെ റോള്‍ വ്യത്യസ്തമായിരിക്കും.”- രാഹുൽ പറഞ്ഞു.

Scroll to Top