മാനേജ്മെന്റ് എന്നോട് കീപ്പർ ആകുവാന്‍ തയ്യാറായിരിക്കുവാൻ ആവശ്യപ്പെട്ടിരുന്നു; രാഹുൽ

ഇന്നലെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ രാഹുൽ ആയിരുന്നു വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. ഇപ്പോഴിതാ തന്നോട് കീപ്പർ ആകുവാൻ മാനേജ്മെൻ്റ് എപ്പോഴും ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് രാഹുൽ. മത്സരത്തിൽ ബാറ്റിംഗിൽ ഇന്ത്യൻ നിരയിൽ ആകെ ശോഭിക്കാൻ സാധിച്ചത് രാഹുലിന് മാത്രമായിരുന്നു.

എന്നാൽ നിർണായക ഘട്ടത്തിൽ ക്യാച്ച് നഷ്ടപ്പെടുത്തി താരം വലിയ രീതിയിലുള്ള വിമർശനം ഏറ്റുവാങ്ങി. ബംഗ്ലാദേശ് താരം മെഹദി ഹസന്റെ ക്യാച്ചാണ് താരം നഷ്ടപ്പെടുത്തിയത്. മത്സര ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് തന്നോട് വിക്കറ്റ് കീപ്പറുടെ ജോലി ഏറ്റെടുക്കാൻ തയ്യാറായിരിക്കണമെന്ന് മാനേജ്മെൻ്റ് അറിയിച്ചതായി രാഹുൽ പറഞ്ഞത്.

images 2022 12 05T160612.942


“എനിക്കും അത്ര അറിവില്ലാത്ത കാര്യമാണ് പന്തിന്റേത്. അവനെ ഒഴിവാക്കിയ വിവരം ഞാൻ അറിഞ്ഞത് ഡ്രസ്സിംഗ് റൂമിൽ വച്ചാണ്. എന്തുകൊണ്ടാണ് അവനെ ഒഴിവാക്കിയത് എന്ന് എനിക്കറിയില്ല. ഇക്കാര്യത്തിൽ ഉത്തരം നൽകാൻ സാധിക്കുക മെഡിക്കൽ ടീമിന് ആയിരിക്കും.

images 2022 12 05T120629.706 1

എന്നോട് മാനേജ്മെൻ്റ് വൈറ്റ് ബോൾ ക്രിക്കറ്റിൽ കീപ്പർ ആകുവാൻ തയ്യാറായിരിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം ഞാൻ മുൻപും നിർവഹിച്ചിട്ടുള്ള ഒന്നാണ്. ഈ ജോലി ടീമിന് ആവശ്യം വരുമ്പോൾ എല്ലാം ഞാൻ ചെയ്യുന്നുണ്ട്.”- രാഹുൽ പറഞ്ഞു.