ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ അധികം ആകാംക്ഷയോടെ നോക്കി കാണുന്ന ഇന്ത്യ : സൗത്താഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ആവേശ തുടക്കം. ഒരിക്കൽ കൂടി ടോസ് ഭാഗ്യം വിരാട് കോഹ്ലിക്ക് ഒപ്പം നിന്നപ്പോൾ ഒന്നാം ദിനം ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ലഭിച്ചത് മികച്ച തുടക്കം. ഓപ്പണർമാരായ ലോകേഷ് രാഹുലും മായങ്ക് അഗർവാളും ഇന്ത്യൻ ടീമിന് പേസും സ്വിങ്ങും വളരെ അധികം ലഭിക്കുന്ന പിച്ചിൽ സമ്മാനിച്ചത് മിന്നും തുടക്കം.
സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ അനായാസം നേരിട്ട ഇന്ത്യൻ ഓപ്പണിങ് ജോഡി സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയുടെ പരിക്ക് കാരണം വിദേശ ടെസ്റ്റിൽ രാഹുലിന് ഒപ്പം ഓപ്പണിങ്ങിൽ അവസരം ലഭിച്ച മായങ്ക് അഗർവാൾ അതിവേഗം തന്നെ സ്കോർ ഉയർത്തിയപ്പോൾ രാഹുൽ പതിവ് ശൈലിയിൽ കരുതലോടെ കളിച്ചു.ഒന്നാം വിക്കറ്റിൽ 117 റൺസാണ് ഇരുവരും അടിച്ചെടുത്തത്.
മനോഹരമായ കവർ ഡ്രൈവുകളിൽ കൂടി രാഹുൽ കളം നിറഞ്ഞപ്പോൾ മായങ്ക് അഗർവാൾ 123 പന്തുകളിൽ നിന്നും 60 റൺസ് അടിച്ചെടുത്താണ് പുറത്തായത്. സൗത്താഫ്രിക്കൻ ബൗളർമാരുടെ എല്ലാം പിഴവുകളെ ഏറെ ബൗണ്ടറികളിൽ കൂടി ശിക്ഷിച്ച മായങ്ക് അഗർവാൾ ഒൻപത് ഫോർ അടിച്ചെടുത്താണ് പുറത്തായത്. മായങ്ക് അഗർവാൾ പുറത്തായ ശേഷം അടുത്ത ബോളിൽ തന്നെ പൂജാരയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചു.അതേസമയം ഏറെ അപൂർവ്വമായ റെക്കോർഡുകൾ കൂടി കരസ്ഥമാക്കുവാൻ അഗർവാൾ :കെ. എൽ രാഹുൽ ഓപ്പണിങ് ജോഡിക്ക് കഴിഞ്ഞു.
സൗത്താഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ടീം കളിക്കുന്ന ഇരുപത്തൊന്നാം ടെസ്റ്റ് കൂടിയാണ് ഇത്. കൂടാതെ ഇത് മൂന്നാം തവണ മാത്രമാണ് ഒരു ഇന്ത്യൻ ഓപ്പണിങ് ജോഡി ഇവിടെ സെഞ്ച്വറി പാർട്ണർഷിപ്പ് സ്വന്തമാക്കുന്നത്. നേരത്തെ വസീം ജാഫർ :ദിനേശ് കാർത്തിക്ക്, ഗൗതം ഗംഭീർ :സെവാഗ് എന്നിവരാണ് ഒന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് നേടിയ ഇന്ത്യൻ ഓപ്പണർമാർ. കൂടാതെ ഇത് ഏഴാം തവണയാണ് ഇന്ത്യൻ ഓപ്പണിങ് ജോഡി 2021ൽ ടെസ്റ്റ് മത്സരങ്ങളിൽ വിദേശത്ത് 20 ഓവറിൽ അധികം കളിച്ചതെന്നതും ശ്രദ്ധേയം.
സൗത്താഫ്രിക്കയില്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയ ഓപ്പണിംഗ് സെഞ്ചുറി കൂട്ടുകെട്ടുകള്‍
- 153 – വസീം ജാഫര്‍ – ദിനേശ് കാര്‍ത്തിക്
- 137 – ഗൗതം ഗംഭീര്‍ – സേവാഗ്
- 117 – മായങ്ക് അഗര്‍വാള്‍ – കെല്‍ രാഹുല്‍