ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി രാഹുല്‍ ദ്രാവിഡിന്‍റെ കാലമാണ് വരുന്നത്. ഐസിസി ടി20 ലോകക്കപ്പോടെ ഇന്ത്യന്‍ കോച്ചായി രവി ശാസ്ത്രിയുടെ സേവനം അവസാനിച്ചിരുന്നു. ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ന്യൂസിലന്‍റ് പര്യടനത്തോടെയാണ് ദ്രാവിഡിന്‍റെ സേവനം ആരംഭിക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ ദ്രാവിഡിന്‍റെ സേവനം എങ്ങനെയാണ് എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ്രാവിഡിനെ പറ്റി രസകരമായ കാര്യം സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയറിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.
” അച്ഛന്‍ വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റാണെന്നും, വീട്ടില്‍ നിന്നും അച്ഛനെ കൊണ്ടുപോകണം എന്ന് പറഞ്ഞ് ദ്രാവിഡിന്‍റെ മകന്‍റെ വിളി എത്തി. മകനെ രക്ഷിക്കാനാണ് ഞാന്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചത് ” ദാദ ചിരിച്ചുകൊണ്ടു പറഞ്ഞു.
” ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്, ഏകദേശം ഒരേ സമയത്താണ് ഞങ്ങൾ തുടങ്ങിയത്, കൂടുതൽ സമയവും ഒരുമിച്ച് കളിച്ചു. അതുകൊണ്ട് അവനെ സ്വാഗതം ചെയ്യാനും ഞങ്ങള്‍ക്ക് എളുപ്പമായിരുന്നു ” ഇന്ത്യന്‍ പരിശീലകനായി ദ്രാവിഡിനെ എത്തിച്ചതിനെ പറ്റി സൗരവ് ഗാംഗുലി പറഞ്ഞു.