കിരീടം ആർക്ക് :ദാദയുടെ പ്രവചനം ഇങ്ങനെ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ന് നടക്കുന്ന ഓസ്ട്രേലിയ :കിവീസ് ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനൽ മത്സരം ആര് ജയിക്കുമെന്ന് അറിയുവാനാണ്. ഈ ലോകകപ്പിലെ മികച്ച രണ്ട് ടീമുകൾ പരസ്പരം അന്തിമ കിരീടപോരാട്ടത്തിൽ ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പം എന്നത് നിർണായക ചോദ്യമാണ്.പക്ഷേ ലോകകപ്പ് വേദികളിൽ എക്കാലവും ചരിത്രം ഓസ്ട്രേലിയൻ ടീമിന് വളരെ ഏറെ അനുകൂലമാണ്. കൂടാതെ 2015ലെ ഏകദിന ലോകകപ്പിൽ കിവീസിനെ തോൽപ്പിച്ച ചരിത്രവും ഓർമകളും അവർക്ക് അനുകൂല ഘടകമാണ്. അതേസമയം ഇത്തവണ വ്യത്യസ്തമായ ഒരു ടീമുമായി എത്തിയ കിവീസിന് ഈ കിരീടം കൂടി ജയിക്കാനായാൽ ടെസ്റ്റ്‌ ലോകകപ്പിന് പിന്നാലെ ടി :20 വേൾഡ് കപ്പ് സ്വന്തമാക്കിയ ടീമായി മാറുവാനായി സാധിക്കും ഇരു ടീമുകളിലും മാറ്റങ്ങൾ കൂടി പ്ലേയിംഗ്‌ ഇലവനിൽ കാണുവാൻ സാധിച്ചേക്കും

എന്നാൽ ഫൈനലിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഒരു വമ്പൻ പ്രവചനം നടത്തുകയാണ് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. കിരീടം നേടുന്ന ടീം ഏതെന്ന് പ്രവചിക്കുകയാണ് ദാദ ഇപ്പോൾ.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോൾ ന്യൂസിലാൻഡ് ടീമിന്റെ കാലം മാത്രമാണെന്ന് പറഞ്ഞ ഗാംഗുലി ഈ ലോകകപ്പും അവർ കരസ്ഥമാക്കാൻ സാധ്യതകളെന്നും വിശദമാക്കി.

“ഓസ്ട്രേലിയ എക്കാലവും അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ ശക്തികളാണ്. പക്ഷേ ഇത്തവണയും കിരീടം നേടുവാനായി കിവീസ് ടീമിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ കിവീസ് ടീം ഐസിസി ലോകകപ്പുകളിൽ ഇപ്പോൾ പുറത്തെടുക്കുന്ന ആത്മധൈര്യവും മികച്ച പ്രകടനവും നമുക്ക് ഒരിക്കലും കാണാതിരിക്കാൻ സാധിക്കില്ല. കിവീസ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പിന്നാലെ ടി :20 ലോകകപ്പും നേടും.”ദാദ അഭിപ്രായം വ്യക്തമാക്കി