ക്രിക്കറ്റ് പ്രേമികൾ വളരെ അധികം ആകാംക്ഷപൂർവ്വം നോക്കുന്നത് നാളെ ആരംഭിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ് മത്സരത്തിനായിട്ടാണ്. ക്രിക്കറ്റിലെ തുല്യ ശക്തികൾ മറ്റൊരു പരമ്പര ജയത്തിനായി വീണ്ടും രണ്ട് ടെസ്റ്റ് മത്സര പരമ്പരയിൽ കളിക്കാനായി എത്തുമ്പോൾ പോരാട്ടം തീപാറുമെന്ന് ആരാധകർ വിശ്വസിക്കുന്നുണ്ട്. എന്നാൽ പരമ്പര ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ അൽപ്പം അധിപത്യം ഇന്ത്യൻ ടീമിന് അവകാശപെടാമെങ്കിലും കിവീസിന് ഒരിക്കലും എഴുതിതള്ളുവാനായി നമുക്ക് സാധിക്കില്ല. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരുടെ അഭാവത്തിൽ നായകനായി അജിഖ്യ രഹാനെയാണ് എത്തുന്നത്. അതേസമയം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടെസ്റ്റ് ടീമിന് ഒപ്പം എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.കാൻപൂരിലെ ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവൻ എപ്രകാരമാകുമെന്നതാണ് പ്രധാനം.മിഡിൽ ഓഡർ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ അരങ്ങേറ്റത്തിനുള്ള സാധ്യതകൾ നായകൻ രഹാനെ തുറന്ന് പറഞ്ഞു.
അതേസമയം നാളത്തെ ഒന്നാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ലോകേഷ് രാഹുൽ പരിക്ക് മാറി കഴിഞ്ഞു താരത്തിന് പകരം മായങ്ക് അഗർവാൾ ഓപ്പണിങ് റോളിലേക്ക് എത്തുമെന്നാണ് സൂചനകൾ. പക്ഷേ കോഹ്ലിക്ക് പകരം നാലാം നമ്പറിൽ ശുഭ്മാൻ ഗില്ലിനാകും അവസരം ലഭിക്കുമെന്നാണ് സൂചന. ഇപ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ് പൂജാര.”ഗിൽ അവന്റെ സ്വന്തം ശൈലിയിൽ തന്നെ കളിക്കും. അവന്റെ റോൾ എന്തെന്ന് എല്ലാവർക്കും അറിയാം.ഗിൽ പൊസിഷൻ സംബന്ധിച്ച കാര്യങ്ങൾ എല്ലാം രാഹുൽ ദ്രാവിഡ് തന്നെ തീരുമാനിക്കും “പൂജാര തന്റെ അഭിപ്രായം വിശദകമാക്കി.
“രാഹുൽ ഭായ് വളരെ മികച്ചതായ രീതിയിൽ തന്നെ ശുഭ്മാൻ ഗില്ലിനെ നയിക്കും. പരമ്പരയിൽ അവന്റെ റോൾ എന്തെന്ന് അദ്ദേഹം വിശദമായിട്ടുള്ള ആലോചനകൾക്ക് ശേഷം തീരുമാനിക്കും കൂടാതെ ഈ പരമ്പരയിൽ അവന്റെ ബാറ്റിങ് പൊസിഷൻ എന്തെന്ന് പറയാൻ ഞാൻ ആളല്ല. പരമ്പരക്കായി വളരെ മികച്ച തയ്യാറെടുപ്പ് ശുഭ്മാൻ ഗിൽ നടത്തി കഴിഞ്ഞു. അവൻ കിവീസിനെതിരെ ഈ പരമ്പരയിൽ ഗംഭീരമായി കളിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് “പൂജാര തന്റെ നിരീക്ഷണം വ്യക്തമാക്കി