ഐപിഎല്ലിൽ മാത്രം ഫോമായാൽ ടീമിലേക്ക് എത്തില്ല ; പ്ലാനുമായി ദ്രാവിഡ്

88117490

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഹെഡ് കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം ഒട്ടനവധി മാറ്റങ്ങൾക്കാണ് മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയുടെ ചെയർമാനുമായിരുന്ന രാഹുൽ ദ്രാവിഡ്‌ തുടക്കം കുറിച്ചത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ മികച്ച ടീമാക്കി മാറ്റാനുള്ള എല്ലാം പ്ലാനുകളും ദ്രാവിഡ്‌ നേതൃത്വത്തിൽ തയ്യാറാക്കുമ്പോൾ എല്ലാവിധ പിന്തുണ നൽകുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌.

ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിൽ നിന്നും സെമിയിലേക്ക് യോഗ്യത നേടാതെ ടീം ഇന്ത്യ പുറത്തായപ്പോൾ ഏറ്റവും അധികം വിമർശനം ക്ഷണിച്ചുവരുത്തിയത് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി തന്നെയാണ്. ചില താരങ്ങളുടെ മോശം ഫോം പരിഗണിക്കാതെ സെലക്ഷൻ കമ്മിറ്റി അവരെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തിച്ചത് വിവാദമായി മാറിയിരിന്നു. ഇപ്പോൾ ഈ പ്രശ്നത്തിൽ അടക്കം പുത്തനൊരു മാറ്റം കൊണ്ടുവരുവാനാണ് രാഹുൽ ദ്രാവിഡിന്‍റെ ആലോചന.

കേവലം ഐപിഎല്ലിലെ ഫോമിന്റെ മാത്രം അടിസ്ഥാനത്തിൽ ഇനി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ താരങ്ങളെ ആരെയും തന്നെ തിരഞ്ഞെടുക്കേണ്ട എന്നാണ് ദ്രാവിഡ് സെലക്ഷൻ കമ്മിറ്റിക്ക്‌ നൽകുന്ന പ്രധാന നിർദ്ദേശം. നേരത്തെ അനിൽ കുംബ്ല ഹെഡ് കോച്ചായിരുന്നപ്പോൾ ഇതേ ശൈലി പിന്തുടന്നിരുന്നു. എന്നാൽ രവി ശാസ്ത്രി മുഖ്യ പരിശീലകനായി എത്തിയ ശേഷം ഇതിൽ മാറ്റം വന്നു. അനേകം താരങ്ങൾ ഐപിഎല്ലിലെ ഫോമിന്റെ മാത്രം അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് സ്ഥാനം നേടുകയും ഒപ്പം അവർ മൂന്ന് ഫോർമാറ്റിലും സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.

Read Also -  "സഞ്ജു, മൂക്കുകുത്തി വീഴേണ്ട സമയമല്ല ഇത്"- രാജസ്ഥാൻ ടീമിന് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൻ.

പക്ഷേ ഈ രീതി ഇനി ഒരിക്കലും തന്നെ പിന്തുടരേണ്ടതില്ല എന്നാണ് ദ്രാവിഡിന്‍റെ അഭിപ്രായം. നിലവിലെ ഈ രീതി മാറ്റി പകരം താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലെ ഫോം കൂടി പരിഗണിക്കാനാണ് തീരുമാനം ഐപിഎല്ലിനൊപ്പം വിജയ് ഹസാരെ, രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ്‌ ടൂർണമെന്റുകളിൽ താരങ്ങൾ തിളങ്ങേണ്ട സാഹചര്യം എത്തും.

ടെസ്റ്റ്‌ സ്‌ക്വാഡിൽ കളിക്കുന്ന താരങ്ങൾ എല്ലാം തന്നെ ആഭ്യന്തര ക്രിക്കറ്റിലും വൈകാതെ സജീവമാകണമെന്നാണ് ഹെഡ്കോച്ചിന്‍റെ നിർദ്ദേശം. കൂടാതെ താരങ്ങൾ പലരും ആവശ്യമായ ഫിറ്റ്നസ് നേടുന്നില്ല എന്നതും ഈ ഒരു കടുത്ത തീരുമാനത്തിന് പിന്നിലുണ്ട്. പരിക്കിൽ നിന്നും മുക്തി നേടിയ ശേഷം ഇഷാന്ത് ശർമ്മ, ഹാർദിക് പാണ്ട്യ, ജഡേജ എന്നിവർ ഐപിൽ കളിച്ച ശേഷം നേരെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്‌ക്വാഡിലേക്ക് എത്തുകയായിരുന്നു. ഇതിനാണ് മാറ്റം കൊണ്ടുവരുവാൻ ദ്രാവിഡ് ഇപ്പോൾ ആലോചിക്കുന്നത്. സെലക്ഷൻ കമ്മിറ്റി ഇക്കാര്യം അംഗീകരിച്ചുവെന്നാണ് സൂചന

Scroll to Top