ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്ക് ഇനിയും വിലയിരുത്തിയിട്ടില്ലെന്നും അതിനാൽ ടി20 ലോകകപ്പിൽ നിന്ന് അദ്ദേഹം ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാൻ പ്രയാസമാണെന്നും ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഒക്‌ടോബർ 8 മുതൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ജഡേജ ഉണ്ടാവില്ലാ എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ദ്രാവിഡിന്റെ ഈ പരാമർശം.
“ജഡേജക്ക് കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഏഷ്യാ കപ്പിൽ നിന്ന് അദ്ദേഹം പുറത്തായി. അദ്ദേഹം മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണ്, ഡോക്ടർമാരെ കാണാൻ പോയി, വിദഗ്ധരെ കാണാൻ പോയി,” പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിന്റെ തലേന്നുള്ള പത്രസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.
ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങളുണ്ടെന്നും അതിനാല്‍ ഒര തീരുമാനത്തിലേക്കെത്താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലാ എന്നും ഹെഡ്കോച്ച് അറിയിച്ചു.
“സ്പോര്‍ട്ട്സില്‍ പരിക്കേല്‍ക്കുന്നത് ഇതിന്‍റെ ഭാഗമാണ്. അവ കൈകാര്യം ചെയ്യാനും അത് എങ്ങനെ പോകുന്നുവെന്ന് നിയന്ത്രിക്കാനും ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്,” ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ ജഡേജ നിർണായക പങ്ക് വഹിച്ചിരുന്നു. ആദ്യം താൻ എറിഞ്ഞ രണ്ട് ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം, ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം 52 റൺസ് കൂട്ടുകെട്ടിൽ 29 പന്തിൽ 35 റൺസ് നേടി ഇന്ത്യയെ വിജയത്തിന്റെ വക്കിലെത്തിച്ചു. പിന്നീട് ജഡേജ മുഹമ്മദ് നവാസിനെ വീഴ്ത്തിയതിന് പിന്നാലെ പാണ്ഡ്യ അത് പൂർത്തിയാക്കി.