സഞ്ചുവിന്‍റെ ക്യാപ്റ്റൻസിക്ക് പ്രശംസ : പുകഴ്ത്തലുമായി രാഹുൽ ദ്രാവിഡ്‌

ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ഒരിക്കൽ കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാകുക ആണ്. സൗത്താഫ്രിക്കക്ക് എതിരായ 5 ടി :20 പരമ്പരക്ക് നാളത്തെ ഒന്നാം ടി :20യിലൂടെ തുടക്കം കുറിക്കുമ്പോൾ വരാനിരിക്കുന്ന ലോകക്കപ്പ് തന്നെയാണ് ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡിന്റെയും ടീമിന്റെയും ലക്ഷ്യം. ടി :20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടാൻ മികച്ചൊരു ടീം തന്നെയാണ് ദ്രാവിഡും ടീമും ലക്ഷ്യമിടുന്നത്. അതേസമയം ക്യാപ്റ്റൻ രാഹുലിന് പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ കനത്ത തിരിച്ചടിയാണെങ്കിലും റിഷാബ് പന്ത് ക്യാപ്റ്റൻസിക്ക് കീഴിൽ പരമ്പര നേടാമെന്ന് തന്നെയാണ് പ്രതീക്ഷ.

അതേസമയം ഇന്നലെ പ്രസ്സ് മീറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റൻമാരെ കുറിച്ചുള്ള രാഹുൽ ദ്രാവിഡിന്‍റെ വാക്കുകൾ വളരെ അധികം ചർച്ചയായി മാറുകയാണ്. റിഷാബ് പന്ത്, ഹാർദിക്ക് പാണ്ട്യ, സഞ്ജു സാംസൺ എന്നിവർ ഐപിഎല്ലിൽ കാഴ്ചവെച്ച ക്യാപ്റ്റൻസി മികവിനെ കുറിച്ചുള്ള ദ്രാവിഡ്‌ വാക്കുകൾ ക്രിക്കറ്റ് ലോകം ഏറ്റെടുക്കുകയാണ് ഇപ്പോൾ. ഹാർദിക്ക് പാണ്ട്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഗുജറാത്ത്‌ ടീം ഐപിൽ കിരീടത്തിലേക്ക് എത്തിയപ്പോൾ സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ് ടീം ഫൈനലിലേക്ക് എത്തിയിരുന്നു.

images 2022 06 04T164753.655

“ഐപിഎല്ലിൽ ഇന്ത്യൻ ക്യാപ്റ്റൻമാർ മികച്ച പ്രകടനത്തിലേക്ക് എത്തിയത് വളരെ മികച്ച ഒരു കാര്യമാണ്‌. നമുക്ക് അനേകം ഓപ്ഷൻ നൽകുന്നതാണ്.ഹാർദിക്ക് പാണ്ട്യയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഗുജറാത്ത്‌ കിരീടം നേടി. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീമിലെ ക്യാപ്റ്റൻസിയും മനോഹരം. കൂടാതെ ശ്രേയസ് അയ്യർ കൊൽക്കത്ത ടീമിനെ നയിച്ച രീതിയും എല്ലാം പ്രശംസനീയം. തീർച്ചയായും അവരുടെ ക്യാപ്റ്റൻസി മികവ് അവരുടെ തന്നെ വളർച്ചക്കും കാരണമായി മാറും ” രാഹുൽ ദ്രാവിഡ്‌ അഭിപ്രായപ്പെട്ടു.

Previous articleഓസ്ട്രേലിയന്‍ പിച്ചില്‍ സഞ്ചു സാംസണ്‍ വേണം. താരത്തിനായി വാദിച്ച് രവി ശാസ്ത്രി
Next articleവിശ്വസിക്കാനാവുന്നില്ലാ ; ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചതിനെപറ്റി റിഷഭ് പന്ത്