ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കക്ക് എതിരായ രണ്ടാം ടി :20 മത്സരം വളരെ ഏറെ നാടകീയത നിറഞ്ഞതാണ്. ആദ്യ ടി :20ക്ക് ശേഷം ഇന്ത്യൻ സ്‌ക്വാഡിലെ സ്റ്റാർ ഓൾറൗണ്ടർ കൃനാൾ പാണ്ട്യക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ എട്ട് താരങ്ങളെയാണ് പൂർണ്ണമായി ഇന്ത്യൻ ടീമിന് ഐസൊലേഷനിലേക്ക് മാറ്റേണ്ട അവസ്ഥ വന്നത്. പല പ്രമുഖ താരങ്ങളും അവശേഷിക്കുന്ന 2 ടി :20 മത്സരങ്ങളിലും കളിക്കുവനില്ല എങ്കിലും മികച്ച ഒരു പ്ലെയിങ് ഇലവനെ രണ്ടാം ടി :20ക്കായി കൊണ്ടുവരുവാൻ കഴിഞ്ഞത് ഇന്ത്യയുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. പല പ്രമുഖ താരങ്ങളുടെയും അഭാവത്തിൽ നാല് അരങ്ങേറ്റ താരങ്ങൾക്കും പ്ലെയിങ് ഇലവനിൽ അവസരം നൽകിയാണ് രണ്ടാം ടി :2യിൽ ഇന്ത്യ കളിച്ചത്.
എന്നാൽ മത്സരത്തിൽ നാല് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യൻ ടീം നേരിട്ടത്. ബാറ്റിങ് നിരയിൽ ആർക്കും തന്നെ ഏറെ ആക്രമണശൈലിയിൽ സ്കോറിങ്ങിന് വേഗത കൂട്ടുവാൻ കഴിയാതെ പോയത് മത്സരത്തിൽ തിരിച്ചടിയായി. പക്ഷേ രണ്ടാം ടി :20ക്ക് മുൻപായി ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡ് പങ്കുവെച്ച ചില വാക്കുകൾക്ക് കയ്യടിക്കുകയാണ് ഇന്ന് ക്രിക്കറ്റ് ലോകവും ഒപ്പം ഇന്ത്യൻ ടീം ആരാധകരും. ഏതൊരു വെല്ലുവിളിയിലും ടീമിനും താരങ്ങൾക്കും ഇത്രയേറെ സപ്പോർട്ട് നൽകുന്ന ഒരു മികച്ച ഹെഡ് കോച്ചിനെ ലഭിച്ചത് ഭാഗ്യമാണ് എന്നും ആരാധകർ വിശേഷിപ്പിക്കുന്നു.
“ടീമിലെ എല്ലാവർക്കും ഏകദിന, ടി :20 പരമ്പരകളിൽ അവസരം നൽകണമെന്ന് ചിന്തിച്ചെങ്കിലും ഇപ്പോൾ ടീം ഇന്ത്യക്ക് സംഭവിച്ചത് ഏറെ വിഷമകരമായ ഒരു സംഭവമാണെന്നാണ് എന്റെ അഭിപ്രായം. പക്ഷേ ടീമിലെ എല്ലാവരും ഇപ്പോഴും ഏറെ ആത്മവിശ്വാസം സൂക്ഷിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളവും ഈ പര്യടനം വളരെ അധികം അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പര്യടനത്തിന് മുൻപ് മുംബൈയിൽ 14 ദിവസം ക്വാറന്റൈൻ അത് ബുദ്ധിമുട്ടേറിയ ദിവസങളായിരുന്നു പക്ഷേ ടീമിനോപ്പം പ്രവർത്തിക്കുവാൻ സാധിച്ചതിൽ സന്തോഷം. യുവനിരക്ക് ഒപ്പം പ്രവർത്തിക്കാനും സാധിച്ചതിൽ സന്തോഷം. അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുവാനാണ് ആഗ്രഹം ” ദ്രാവിഡ് അഭിപ്രായം വിശദമാക്കി