ഇന്ത്യന്‍ പരമ്പര തന്‍റെ അവസാന മത്സരമാകും എന്നും അതിനു ശേഷം രാജ്യാന്തര മത്സരങ്ങളില്‍ നിന്നും ശ്രീലങ്കന്‍ പേസര്‍ ലക്മല്‍ വിരമിക്കുമെന്നും പ്രഖ്യാപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ടാം ദിനത്തിനു ശേഷം താരത്തിനെ അഭിനന്ദിക്കുവാനായി ഇന്ത്യന്‍ ഹെഡ് കോച്ച് ദ്രാവിഡും ബാറ്റര്‍ വീരാട് കോഹ്ലിയും എത്തി.
ലങ്കന്‍ ടീമിനായി 69 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് സുരങ്ക ലക്മല്‍. ലങ്കന്‍ ടെസ്റ്റ് ടീമിലെ പ്രധാന താരമായ ലക്മലിന്‍റെ വിടവാങ്ങല്‍ ടീമിനു തിരിച്ചടിയാണ്. 170 ടെസ്റ്റ് വിക്കറ്റുകളാണ് ഈ ശ്രീലങ്കന്‍ പേസറുടെ പേരിലുള്ളത്. ശ്രീലങ്കക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിച്ച താരം 109 ഏകദിന വിക്കറ്റും 8 ടി20 വിക്കറ്റും നേടിയട്ടുണ്ട്.
അവസാന മത്സരം കളിച്ച ലക്മലിനെ ശ്രീലങ്കന്‍ താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരമര്‍പ്പിച്ചിരുന്നു. അതിനു ശേഷമാണ് ദ്രാവിഡും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും ലങ്കന്‍ ഡ്രസിങ്ങ് റൂമില്‍ എത്തിയത്.
പിങ്ക് ബോള്‍ ടെസ്റ്റില്‍ കാര്യമായി ചെയ്യാന്‍ ലക്മലിനു ഒന്നും ഉണ്ടായില്ലാ. ആദ്യ ഇന്നിംഗ്സില്‍ ജഡേജയുടെ വിക്കറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്സില്‍ പത്തോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ലാ. ലക്മലിന്‍റെ അവസാന മത്സരത്തില്‍ വിജയിക്കണമെങ്കില്‍ ലങ്കക്ക് ഇനി 419 റണ്‍സ് കൂടി വേണം