60 വർഷത്തെ നാണക്കേട് രാഹുലിന് സ്വന്തം : ക്യാപ്റ്റൻസിയിൽ നാണക്കേട്

images 2022 01 21T134649.409

സൗത്താഫ്രിക്കക്ക്‌ എതിരായ രണ്ടാം ഏകദിന മത്സരവും തോറ്റതോടെ സൗത്താഫ്രിക്കൻ മണ്ണിൽ മറ്റൊരു ഏകദിന പരമ്പര നേട്ടമെന്നുള്ള ഇന്ത്യൻ ടീം സ്വപ്നവും നഷ്ടമായി. ഒന്നാം ഏകദിനത്തിലെ പോലെ ബാറ്റിങ് നിര തകർന്നപ്പോൾ ആധികാരികമായിട്ടാണ് സൗത്താഫ്രിക്കൻ ജയം. ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയ സൗത്താഫ്രിക്ക ഇതോടെ ഏകദിന പരമ്പര സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ തോൽവി ഇന്ത്യൻ നായകനായ ലോകേഷ് രാഹുലിന് നാണക്കേടായി മാറി കഴിഞ്ഞു.ഏകദിനത്തിൽ ആദ്യമായി ടീം ഇന്ത്യയെ നയിച്ച രാഹുലിന് ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിക്കാനായി സാധിച്ചില്ല. നാളെ ആരംഭിക്കുന്ന മൂന്നാം ഏകദിനവും തോറ്റാൽ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ പൂർണ്ണ പരാജയമായി രാഹുൽ മാറും.ഭാവി ഇന്ത്യൻ ക്യാപ്റ്റൻ എന്നൊരു വിശേഷണം കരസ്ഥമാക്കിയ രാഹുലിന് നാണക്കേടിന്റെ റെക്കോർഡ് കൂടി സമ്മാനിക്കുകയാണ് ഈ പരമ്പര നഷ്ടം.

രാഹുൽ നായകനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീം കളിക്കുന്ന മൂന്നാം മത്സരം കൂടിയാണ് ഇത്‌. നേരത്തെ സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരയിൽ രണ്ടാം ടെസ്റ്റ്‌ നയിച്ചത് രാഹുലാണ്. പരിക്ക് കാരണം വിരാട് കോഹ്ലിയുടെ അഭാവത്തിൽ നായകനായി എത്തിയ രാഹുലിന് പക്ഷേ ടീമിനെ വിജയതീരത്തിലേക്ക് എത്തിക്കാനായി കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്ത്യൻ ടീം ക്യാപ്റ്റൻ റോളിൽ നയിച്ച ആദ്യത്തെ മൂന്ന് മത്സരവും തോറ്റ നായകൻമാരുടെ ലിസ്റ്റിൽ കൂടി രാഹുൽ സ്ഥാനം നേടി. കഴിഞ്ഞ 60 വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇത്‌ ആദ്യമായിട്ടാണ് ഇത്തരം ഒരു റെക്കോർഡ് പിറക്കുന്നത് എന്നതും ശ്രദ്ധേയം.

See also  സഞ്ജുവും പന്തുമല്ല, അവനാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ ചോയ്സ് കീപ്പർ. മുൻ ന്യൂസിലന്‍റ് താരം പറയുന്നു.

അതേസമയം മുൻ ഇന്ത്യൻ നായകനായ മന്‍സൂര്‍അലി ഖാന്‍ പട്ടൗഡിക്കാണ് ഇത്തരമൊരു അപൂർവ്വ നാണക്കേട് റെക്കോർഡുള്ളത്.നായകനായ വിരാട് കോഹ്ലി നേടിയ പല റെക്കോർഡുകളും രാഹുൽ ക്യാപ്റ്റനാക്കുമ്പോൾ ഇന്ത്യൻ ടീമിന് നഷ്ടമാകുന്നത് കാണാനായി സാധിക്കുന്നുണ്ട് എന്നും ആരാധകർ വിമർശനം ഉന്നയിക്കുന്നു.

Scroll to Top