വരാനിരിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ് പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വളരെ അധികം നിർണായകമാണ്. കഴിഞ്ഞ തവണ നഷ്ടമായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടുകയാണ് വിരാട് കോഹ്ലിയുടെയും ടീമിന്റെയും പ്രധാന ലക്ഷ്യം. കൂടാതെ ഏകദിന ക്യാപ്റ്റൻ സ്ഥാനവും നഷ്ടമായ വിരാട് കോഹ്ലിക്ക് ചില കാര്യങ്ങൾ തെളിയിക്കാൻ വരുന്ന ടെസ്റ്റ് പരമ്പര പ്രധാനമാണ്. നിലവിൽ സൗത്താഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര കരസ്ഥമാക്കുവാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടില്ല. ഈ നഷ്ട നികത്താൻ എല്ലാ അർഥത്തിലും ടീം ഇന്ത്യ ശ്രമിക്കുമെന്ന കാര്യം തീർച്ച. പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ മോശം ഫോമിലുള്ള രഹാനെക്കും പൂജാരക്കും ഒരിക്കൽ കൂടി അവസരം ലഭിച്ചു.
മോശം ബാറ്റിങ് ഫോമിലുള്ള സീനിയർ താരങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ വിവാദങ്ങളും സജീവമാണ്. രഹാനെക്ക് ഉപനായകൻ സ്ഥാനം നഷ്ടമായപ്പോൾ രോഹിത് ശർമ്മയാണ് പുതിയ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ. ഇപ്പോൾ മോശം ഫോമിലുള്ള രഹാനെയെ ഇന്ത്യൻ ടീം ഭാവിയിൽ എങ്ങനെ ഉപയോഗിക്കണം എന്നുള്ള നിർദ്ദേശം നൽകുകയാണ് മുൻ ഇന്ത്യൻ ടീം ചീഫ് സെലക്ടർ പ്രസാദ്.
വിദേശ ടെസ്റ്റുകളിൽ മാത്രം നമുക്ക് വിശ്വസ്തതയോടെ ഉപയോഗിക്കാനായി കഴിയുന്ന ഒരു താരമായി രഹാനെയെ മാറ്റണമെന്നാണ് മുൻ സെലക്ടറുടെ വാക്കുകൾ. വിദേശത്ത് വളരെ മികച്ച ഫോമുള്ള ബാറ്റ്‌സ്മാനാണ് രഹാനെ എന്നതും മുൻ സെലക്ടർ ചൂണ്ടികാട്ടി.
“ഇന്ത്യൻ ടീം സെലക്ഷന്റെ കാര്യത്തിൽ വളരെ അധികം ചോയിസ് ഉള്ളത് ഏത് ടീമിനും നല്ലതാണ്. എക്സ്പീരിയൻസ് നോക്കി രഹാനെയെ ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിൽ നിലനിർത്തണാമോയെന്ന ചോദ്യം സജീവമാണ് എന്നാൽ വിദേശ ടെസ്റ്റ് മത്സരങ്ങളിൽ നമുക്ക് ഇക്കാര്യം ഉപയോഗിക്കാം. കൂടാതെ ശ്രേയസ് അയ്യർ അടക്കമുള്ളവർ മികച്ച ഫോം തുടരുമ്പോൾ രഹാനെയുടെ കാര്യത്തിൽ നമുക്ക് തീരുമാനം കൈക്കൊള്ളണം “മുൻ സെലക്ടർമാർ വാചാലനായി.