ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും ഫിനിഷറും ആണ് മഹേന്ദ്ര സിംഗ് ധോണി. എന്നാൽ ഏറ്റവും മികച്ച ഫിനിഷർ ആയിട്ടും താരത്തിന് ഫിനിഷ് ചെയ്യാൻ സാധിക്കാതെ പോയ നിരവധി മത്സരങ്ങൾ ഉണ്ട്. ഇപ്പോഴിതാ 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ധോണിയുടെ പ്രകടനത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ ബൗളിംഗ് പരിശീലകനായ ആർ ശ്രീധർ. ഈ സംഭവം തൻ്റെ പുതിയ പുസ്തകമായ കോച്ചിംഗ് ബിയോണ്ട് എന്ന പുസ്തകത്തിലാണ് അദ്ദേഹം ഓർത്തെടുത്തത്.
അന്ന് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര വിജയിച്ചതിന് ശേഷമായിരുന്നു ഇന്ത്യ ഏകദിനത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ വിജയിച്ച പരമ്പരയിൽ മുന്നിട്ടു നിൽക്കുകയും ചെയ്തു. എന്നാൽ രണ്ടാം മത്സരത്തിൽ 86 റൺസിന്റെ കനത്ത തോൽവി ആയിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ 322 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വിരാട് കോഹ്ലി സുരേഷ് റെയ്ന കൂട്ടുകെട്ട് ഒരു ഘട്ടത്തിൽ വിജയം സമ്മാനിക്കും എന്ന് കരുതിയെങ്കിലും 80 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ഇരുവരും പിരിഞ്ഞു.
പിന്നാലെ വന്ന ഹർദിക് പാണ്ഡ്യ 21 റൺസ് എടുത്ത് പുറത്തായി. അപ്പോൾ ക്രീസിൽ ഉണ്ടായിരുന്ന ധോണി അവസാന 11 ഓവറിൽ 133 റൺ വിജയത്തിനായി വേണ്ടിയിരിക്കെ ജയത്തിനു വേണ്ടി ശ്രമിച്ചത് പോലുമില്ല. ബാറ്റിംഗിന് ഒപ്പം വാലറ്റക്കാരായതിനാൽ പലപ്പോഴും പല സിംഗിളുകളും ധോണി ഓടി എടുത്തില്ല. മത്സരത്തിൽ ഞങ്ങളെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഏകദിന ക്രിക്കറ്റിൽ ധോണി പതിനായിരം റൺസ് പിന്നിട്ടത്. പക്ഷേ അവസാന 10 ഓവറുകളിൽ ഒരു ഓവറിൽ 13 റൺസ് വീതം നേടിയാൽ മാത്രമേ വിജയിക്കുകയുള്ളൂ എന്ന അവസ്ഥയിൽ ജയിക്കാനുള്ള ശ്രമം പോലും നടത്താതെ സാഹസികതകൾക്ക് മുതിരാതെ ധോണി കളിച്ചു. ഇതോടെ വെറും 20 റൺസ് ആണ് അവസാന ആറ് ഓവറുകളിൽ നിന്നും ഇന്ത്യ നേടിയത്.
59 പന്തുകളിൽ നിന്നും 37 റൺസ് എടുത്ത് ധോണി പുറത്താകാതെ നിന്നു. എന്നാൽ ഇന്ത്യ 47 ആം ഓവറിൽ 236 റൺസിന് ഓൾ ഔട്ടായി. എന്നാൽ കോച്ച് രവി ശാസ്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചത് ആ മത്സരം തോറ്റതിൽ വിജയം മാർജിനിലോ അല്ല. ഹെഡിങ്ങിലിയിൽ നടന്ന മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പുള്ള മീറ്റിങ്ങിൽ രവി ശാസ്ത്രി വിമർശിച്ചത് ജയത്തിനായി ഒന്ന് ശ്രമിക്കുക പോലും ചെയ്യാതിരുന്ന ധോണിയുടെ നടപടിയെയാണ്.
“നിങ്ങളിൽ ആര് തെറ്റ് ചെയ്താലും ശരി. എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഞാൻ പരിശീലകനായി ഇരിക്കുമ്പോൾ നടക്കാത്ത കാര്യമാണ് ജയത്തിനായി ശ്രമിക്കുക പോലും ചെയ്യാതെ തോൽക്കുന്നത്. അങ്ങനെ ചെയ്യുന്നവർ ആരായാലും ഞാൻ പരിശീലകനായി ഇരിക്കുമ്പോൾ ടീമിൽ ഉണ്ടാകില്ല. മീറ്റിങ്ങിനിടയിൽ എല്ലാവരുടെ അടുത്തുമാണ് ഇത് പറഞ്ഞത് എങ്കിലും ധോണിയുടെ മുഖത്ത് നോക്കിയാണ് രവിശാസ്ത്രി കാര്യങ്ങൾ സംസാരിച്ചത്. രവി ശാസ്ത്രിയുടെ വാക്കുകൾ കേട്ട് മറ്റാരുടെയെങ്കിലും മുഖത്തുനോക്കുകയോ തലകുനിക്കുകയോ ധോണി ചെയ്തില്ല. അദ്ദേഹവും ശാസ്ത്രീയയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.”- അദ്ദേഹം തൻ്റെ പുസ്തകത്തിൽ കുറിച്ചു.