സഞ്ജുവിന്റെ വീഴ്ച്ചയ്ക്ക് കാരണം അതാണ്. ചൂണ്ടിക്കാണിച്ച് രവിചന്ദ്രൻ അശ്വിൻ.

LETG4VDr

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയിട്ടുണ്ട്. മുൻപ് വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിൽ സഞ്ജു സാംസൺ കളിച്ചിരുന്നെങ്കിലും അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിനുശേഷം ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിൽ നിന്നും, ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും ഇന്ത്യ സഞ്ജുവിനെ ഒഴിവാക്കി.

സഞ്ജുവിന് പകരം ഇഷാൻ കിഷനെയാണ് ഇന്ത്യ ലോകകപ്പ് സ്ക്വാഡിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജു സാംസണെ ഇന്ത്യ പുറത്താക്കാനുള്ള പ്രധാന കാരണങ്ങൾ വിശദീകരിക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രവിചന്ദ്രൻ അശ്വിൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ സ്ക്വാഡിൽ നടക്കുന്നത് സഞ്ജുവും ഇഷാൻ കിഷനും തമ്മിലുള്ള മത്സരമല്ല എന്നാണ് രവിചന്ദ്രൻ അശ്വിൻ പറയുന്നത്. “എല്ലാ ടീമുകൾക്കും ബാക്കപ്പായി വിക്കറ്റ് കീപ്പർമാരെ ആവശ്യമാണ്. ഇന്ത്യയുടെ ആഭ്യന്തര രഞ്ജി ട്രോഫി ടീമുകളിൽ പോലും ബാക്കപ്പ് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പ് സ്ക്വാഡിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെ തിരഞ്ഞെടുത്ത തീരുമാനത്തെ ഒരു കാരണവശാലും തെറ്റായി വ്യാഖ്യാനിക്കാൻ സാധിക്കില്ല. ഇന്ത്യൻ ടീം മാനേജ്മെന്റ് കൈകൊണ്ട ഒരു ശരിയായ തീരുമാനം തന്നെയാണ് ഇത്.”- രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

“ഇഷാൻ കിഷൻ ഇന്ത്യൻ ടീമിലെത്തിയതിൽ കുറച്ചധികം കാര്യങ്ങളുണ്ട്. ഒന്നാമത് ഇഷാൻ ഒരു ടു ഇൻ വണ്‍ കളിക്കാരനാണ്. വിക്കറ്റ് കീപ്പർ ബാറ്ററായി മാത്രമല്ല, ഒരു ബാക്കപ്പ് ഓപ്പണറായും ഇഷാൻ കിഷനെ ഇന്ത്യയ്ക്ക് പ്ലെയിങ് ഇലവനിൽ പരിഗണിക്കാൻ സാധിക്കും. മാത്രമല്ല ഇന്ത്യയുടെ മധ്യനിരയിൽ ബാറ്റ് ചെയ്യാനും കിഷന് സാധിക്കും. ഇഷാന് മധ്യനിരയിൽ കളിക്കാൻ സാധിക്കില്ല എന്നായിരുന്നു കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെയുള്ള ധാരണകൾ. എന്നാൽ ഏഷ്യാകപ്പിൽ പാകിസ്താനിതിരായ മത്സരത്തിൽ അഞ്ചാം നമ്പറിലെത്തി ഒരു തകർപ്പൻ അർത്ഥസെഞ്ച്വറി ഇഷാൻ നേടിയിരുന്നു. ഇത് പലരുടെയും ധാരണകൾ തെറ്റിച്ചു.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.

Read Also -  അന്ന് സൂര്യയുടെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞില്ല. ഇന്ന് ഞാൻ അതിൽ വിഷമിക്കുന്നു. ഗൗതം ഗംഭീർ പറയുന്നു.

“മാത്രമല്ല ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയതോടുകൂടി ഇന്ത്യയ്ക്ക് കൂടുതൽ സന്തുലിതാവസ്ഥ വന്ന് ചേർന്നിട്ടുണ്ട്. മധ്യനിരയിൽ ഇതോടെ ഇന്ത്യയ്ക്ക് രണ്ട് ഇടംകയ്യൻ ബാറ്റർമാരെയാണ് ലഭിക്കുന്നത്. ഏഷ്യാകപ്പിൽ പാകിസ്ഥാനേതിരായ മത്സരത്തിലും നമ്മൾ ഇത് കണ്ടു. അഞ്ചാമനായി ക്രിസിലെത്തിയ കിഷൻ 81 പന്തുകളിൽ 82 റൺസായിരുന്നു മത്സരത്തിൽ നേടിയത്.”- രവിചന്ദ്രൻ അശ്വിൻ പറഞ്ഞു വയ്ക്കുന്നു.

കെ എൽ രാഹുൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു താരം തന്നെയാണ് എന്നും രവിചന്ദ്രൻ അശ്വിൻ വിശദീകരിക്കുകയുണ്ടായി. അതിനാൽ തന്നെ രാഹുലും പ്ലെയിങ്‌ ഇലവനിൽ സ്ഥിരമായി സ്ഥാനം അർഹിക്കുന്നുണ്ട് എന്നാണ് അശ്വിൻ പറയുന്നത്.

Scroll to Top