ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ നിലനിര്‍ത്തില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ഓഫ്സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. തന്നെക്കൂടാതെ മധ്യനിര താരവും മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ്സ് അയ്യറെയും നിലനിര്‍ത്തില്ലാ എന്നും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഡല്‍ഹി ടീം മാനേജ്മെന്‍റെ് എന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇക്കാര്യം ഇതിനോടകം താന്‍ അറിയുമായിരുന്നു. ശ്രേയസ്സിനെയും നിലനിര്‍ത്തുന്നില്ലാ എന്ന് ഞാന്‍ കരുതുന്നു. മെഗാലേലത്തിനു മുന്നോടിയായി ടീമുകള്‍ക്ക് 4 താരങ്ങളെ നിലനിര്‍ത്താം.
ലേലത്തിനു മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താന്‍ പോകുന്ന താരങ്ങളെയും അശ്വിന്‍ പ്രവചിച്ചു. റിഷഭ് പന്ത്, പൃഥി ഷാ, അന്‍റിച്ച് നോര്‍ജെ എന്നിവരെയാകും ഡല്‍ഹി ടീം നിലനിര്‍ത്തുക എന്ന് ഇന്ത്യന്‍ ഓഫ് സപിന്നര്‍ പറഞ്ഞു.
2020 ല്‍ പഞ്ചാബ് കിംഗ്സില്‍ നിന്നുമാണ് രവിചന്ദ്ര അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയത്. 2021 സീസണിലെ പ്രകടനം ടി20 ലോകകപ്പ് ടീമിലും ഇടം നേടി കൊടുത്തു.ഐപിഎല്‍ കരിയറില്‍ 167 മത്സരങ്ങളില്‍ നിന്നും