ഐപിൽ പതിനഞ്ചാം സീസൺ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് സാക്ഷിയാകുകയാണ്. എല്ലാ ടീമുകളും പ്ലേഓഫിലേക്ക് സ്ഥാനം നേടാനായി പോരാട്ടം കടുപ്പിക്കുമ്പോൾ മത്സരങ്ങൾ എല്ലാം തന്നെ വാശി നിറഞ്ഞതായി മാറുമെന്നത് തീർച്ച. അതേസമയം ഇന്നത്തെ പഞ്ചാബ് കിങ്‌സ് : ലക്നൗ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ലക്ക്നൗവിന് ലഭിച്ചത് മോശം തുടക്കം.
വിശ്വസ്ത താരമായ ക്യാപ്റ്റൻ ലോകേഷ് രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ടീമിനെ രക്ഷിച്ചത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഡീകോക്കിന്‍റെ പ്രകടനം. വെറും 37 ബോളിൽ നാല് ഫോറും രണ്ട് സിക്സ് അടക്കം 46 റൺസ് അടിച്ച ഡീകോക്കിന്‍റെ വിക്കെറ്റ് ലക്ക്നൗ ഇന്നിങ്സിൽ വഴിത്തിരിവായി മാറി.
സന്ദീപ് ശർമ്മയുടെ ഓവറിൽ പുറത്തായ ഡീകോക്കിന്‍റെ ക്യാച്ച് വിക്കറ്റിന് പിന്നിൽ പഞ്ചാബ് കീപ്പർ സ്വന്തമാക്കി. സൗത്താഫ്രിക്കന്‍ താരത്തെ നഷ്ടമായതിനു പിന്നാലെ ലക്ക്നൗ ടീമിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. ദീപക് ഹൂഡ, കൃനാൾ പാണ്ട്യ, ബാദോനി എന്നിവർ വിക്കറ്റുകൾ നഷ്ടമായതോടെ സമ്മർദ്ദത്തിലായ ലക്ക്നൗ ടോട്ടൽ 150 കടത്തിയത് വാലറ്റത്തെ ബാറ്റിങ് മികവ് തന്നെയാണ്.
അതേസമയം ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വളരെ അധികം വൈറലായി മാറുന്നത് ഡീകൊക്കിന്‍റെ ഒരു പ്രവർത്തിയാണ്. സന്ദീപ് ശർമ്മയുടെ ബോളിൽ ഒരു വമ്പൻ ഷോട്ടിനുള്ള ശ്രമമാണ് താരം വിക്കെറ്റ് നഷ്ടമാക്കിയത് എങ്കിലും ഓൺ ഫീൽഡ് അമ്പയർ ഈ ബോളിൽ വിക്കറ്റ് വിധിച്ചില്ല. ബൗളറുടെ നീണ്ട അപ്പീൽ പിന്നാലെയും അമ്പയർ ഔട്ട് എന്നുള്ള തീരുമാനത്തിലേക്ക് എത്തിയില്ല. എന്നാൽ ബാറ്റിൽ കൊണ്ടെന്നുള്ള ഉറപ്പിലായ ഡീകൊക്ക് ഉടനെ തന്നെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. മടങ്ങുന്ന വേളയില്‍ പഞ്ചാബ് താരങ്ങള്‍ തോളില്‍ തട്ടി അഭിനന്ദിച്ചാണ് യാത്രയയച്ചത്.