70 പന്തില്‍ 140 ; കൊല്‍ക്കത്തയെ ചാരമാക്കി ക്വിന്‍റണ്‍ ഡീക്കോക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ ടോസ് നേടിയ ലക്നൗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലക്നൗ ഓപ്പണര്‍മാര്‍ അഴിഞ്ഞാട്ടം നടത്തിയപ്പോള്‍ നിശ്ചിത 20 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 210 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ക്വിന്‍റണ്‍ ഡീകോക്ക് സെഞ്ചുറി കണ്ടെത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ മികച്ച പിന്തുണ നല്‍കി.

ക്വിന്‍റണ്‍ ഡീക്കോക്ക് 12 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ അരങ്ങേറ്റം താരം ടോമര്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. 70 പന്തില്‍ 140 റണ്‍സാണ് സൗത്താഫ്രിക്കന്‍ താരം നേടിയത്. പത്ത് സിക്സും പത്ത് ഫോറും ബാറ്റില്‍ നിന്നും പിറന്നു. അവസാന രണ്ട് ഓവറില്‍ 46 റണ്‍സാണ് ലക്നൗ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്.

Qdk and kl vs kkr

ടിം സൗത്തിയെ ഹാട്രിക്ക് സിക്സിനു പറത്തിയ അവസാന ഓവര്‍ എറിയാന്‍ എത്തിയ ആന്ദ്രേ റസ്സലിനെ തുടര്‍ച്ചയായ നാലു ഫോറുകള്‍ക്ക് പറഞ്ഞു വിട്ടു. മത്സരത്തില്‍ ഒരു പിടി റെക്കോഡുകളും പിറന്നു. ഐപിഎലിനെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഇന്നു പിറന്നത്. 2016ൽ ഗുജറാത്ത് ലയൺസിനെതിരെ ബെംഗളൂരുവിനായി കോലിയും ഡിവില്ലേഴ്സും ചേർന്നു നേടിയ 229 റൺസാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.

ഐപിഎലിൽ തന്റെ രണ്ടാം സെഞ്ചറിയാണ് ഡികോക്ക് കുറിച്ചത്. 2016ൽ ബെംഗളൂരുവിനെതിരെയായിരുന്നു ആദ്യ സെഞ്ചുറി. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറാണ് ഡീകോക്ക് നേടിയത്.

Highest individual scores in IPL

  • 175* C Gayle RCB v PWI Bengaluru 2013
  • 158* B McCullum KKR v RCB Bengaluru 2008
  • 140* Q de Kock LSG v KKR Mumbai DYP 2022
  • 133* AB de Villiers RCB v MI Mumbai WS 2015
  • 132* KL Rahul PK v RCB Dubai 2020

Highest partnerships for any wicket in IPL

  • 229 Kohli – De Villiers RCB v GL Bengaluru 2016
  • 215*Kohli – De Villiers RCB v MI Mumbai WS 2015
  • 210*Rahul – De Kock LSG v KKR Mumbai DYP 2022