പഞ്ചാബിന് മുമ്പിൽ മുട്ടിടിച്ച് കൊൽക്കത്ത. മഴയെയും മറികടന്ന് പഞ്ചാബ് വിജയം.

russel and venkatesh

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സിന്റെ തേരോട്ടം. വമ്പനടികൾ കൊണ്ട് ആവേശഭരിതമായ മത്സരത്തിൽ റൺസിനാണ് പഞ്ചാബ് വിജയം കണ്ടത്. ഭാനുകാ രജപക്ഷയുടെ ബാറ്റിംഗ് പ്രകടനവും അർഷദീപ് സിംഗിന്റെ ബോളിംഗ് പ്രകടനവുമാണ് പഞ്ചാബിനെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. ഈ വിജയത്തോടെ വളരെ പ്രതീക്ഷയുള്ള തുടക്കം തന്നെയാണ് പഞ്ചാബിന് 2023 സീസണിലെ ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യസമയത്ത് ബാറ്റിംഗിനെ അങ്ങേയറ്റം അനുകൂലിച്ച പിച്ചിൽ എല്ലാ പഞ്ചാബ് ബാറ്റർമാരും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണർ പ്രഭ്സിംറാനും(23) ശിഖർ ധവാനും(40) പഞ്ചാബിന് മികച്ച തുടക്കം നൽകി. മൂന്നാമനായിറങ്ങിയ ഭാനുകാ രജപക്ഷ(50) കൊൽക്കത്ത ബോളർമാരെ അടിച്ചു തൂക്കുന്നതും കാണാൻ സാധിച്ചു. ഒപ്പം അവസാന ഓവറുകളിൽ സാം കറനും(26) പഞ്ചാബിന്റെ കാവലാളായതോടെ അവർ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ആണ് പഞ്ചാബ് നേടിയത്.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.
ad2f2506 4d04 4566 815d 9969b8935b4a

മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ ഞെട്ടിച്ചു കൊണ്ടാണ് അർഷാദപ് തുടങ്ങിയത്. തന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണറായ മൻദീപിനെയും(2) അനുകൂൾ റോയിയെയും(4) കൂടാരം കയറ്റാൻ അർഷദീപിന് സാധിച്ചു. എന്നാൽ അഫ്ഗാൻ താരം ഗുർബാസ്(22) വെങ്കിടേഷ് അയ്യർകൊപ്പം(34) ക്രീസിലുറക്കുകയായിരുന്നു. പിന്നാലെ നായകൻ നിതീഷ് റാണയും(24) കൊൽക്കത്തയ്ക്ക് സംഭാവന നൽകി. എന്നാൽ ഇതിനൊക്കെയുമിടയിൽ കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ വീഴ്ത്താൻ പഞ്ചാബിന് സാധിച്ചിരുന്നു. അവസാന ഓവറുകളിൽ റസൽ 19 പന്തുകളിൽ 35 റൺസുമായി വീര്യം കാട്ടിയെങ്കിലും, പഞ്ചാബ് ബോളിങ്ങിന് മുൻപിൽ താണ്ഡവമാടുന്നതിൽ പരാജയപ്പെട്ടു. 146 ന് 7 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ പെയ്യുകയായിരുന്നു.

4a59ee02 b81b 472f 89a4 e12f89d66c0e

മഴയുടെ സാന്നിധ്യമുണ്ടായിരുന്ന മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിനാണ് പഞ്ചാബ് വിജയം കണ്ടത്. പഞ്ചാബിനെ സംബന്ധിച്ച് വളരെ ആശ്വാസകരമായ വിജയം തന്നെയാണ് ആദ്യ മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. റബാഡയും ലിവിങ്സ്റ്റണും അടക്കമുള്ള വമ്പൻ താരങ്ങൾ ഇല്ലാതെയിറങ്ങിയ പഞ്ചാബിന് ഈ വിജയം ആത്മവിശ്വാസം വർധിപ്പിക്കുന്നത് തന്നെയാണ്.

Scroll to Top