ഓസ്ട്രേലിയയ്ക്കെതിരെ അവൻ ടീമിൽ വേണ്ടിയിരുന്നു. എംഎസ്കെ പ്രസാദ്.

2024 ബോർഡർ-ഗവാസ്കർ ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇന്ത്യ ചേതേശ്വർ പൂജാരയെ ഉൾപ്പെടുത്തണമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായ എംഎസ്കെ പ്രസാദ്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ എല്ലാ തരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമാണ് പൂജാര എന്ന് പ്രസാദ് പറയുന്നു. മാത്രമല്ല ഇന്ത്യയുടെ കഴിഞ്ഞ 2 ഓസ്ട്രേലിയൻ പര്യടനങ്ങളിലെ താരത്തിന്‍റെ പ്രകടനം കൂടി കണക്കിലെടുത്ത ശേഷമാണ് പ്രസാദ് സംസാരിച്ചത്.

2023ലെ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിലാണ് അവസാനമായി പൂജാര ഇന്ത്യയ്ക്ക് കളിച്ചത്. ശേഷം പൂജാര ടീമിന് പുറത്താവുകയായിരുന്നു. ഇതിന് ശേഷമാണ് താരത്തിന് പിന്തുണയുമായി ഇപ്പോൾ പ്രസാദ് എത്തിയിരിക്കുന്നത്.

100 ശതമാനവും ഇന്ത്യൻ ടീമിൽ സ്ഥാനമർഹിച്ചിരുന്ന ഒരു താരമാണ് പൂജാര എന്ന് പ്രസാദ് പറയുന്നു. രഞ്ജി ട്രോഫിയിലെ പൂജാരയുടെ പ്രകടനങ്ങൾ കൂടി കണക്കിലെടുത്ത ശേഷമാണ് പ്രസാദ് സംസാരിച്ചത്. ഇത്തരം താരങ്ങളെ ഇന്ത്യ സ്ഥിരമായി ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് പ്രസാദിന്റെ പക്ഷം. 35 വയസ്സ് പ്രായമുണ്ടെങ്കിലും പൂജാര നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്തുന്ന താരമാണ് എന്ന് പ്രസാദ് ആവർത്തിച്ചു പറയുന്നു.

രഞ്ജി ട്രോഫിയിൽ നേടിയ ഡബിൾ സെഞ്ച്വറി പൂജാരയുടെ മികവിന്റെ ഒരു ഉദാഹരണമായി പ്രസാദ് ചൂണ്ടിക്കാട്ടുകയുണ്ടായി. പൂജാരയെ പോലെയുള്ള ബാറ്റർമാർ ബാറ്റിംഗ് ക്രീസിൽ എത്തുമ്പോൾ എതിർടീമിന് എല്ലായ്പ്പോഴും സമ്മർദ്ദം ഉണ്ടാവാറുണ്ടന്നും പ്രസാദ് പറഞ്ഞുവയ്ക്കുന്നു.

“രഞ്ജി ട്രോഫിയിലെ പൂജാരയുടെ ഫോം കണക്കിലെടുത്താൽ അവൻ 100%വും ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്ന താരമാണ്. ഇത്തരത്തിൽ സ്ഥിരമായി ഇന്ത്യക്കായി സംഭാവനകൾ നൽകുന്ന താരങ്ങളെ ഒഴിവാക്കാൻ പാടില്ല. പൂജാര അത്തരമൊരു താരമാണ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു തകർപ്പൻ ഇരട്ട സെഞ്ചുറി നേടാൻ പൂജാരയ്ക്ക് സാധിച്ചിരുന്നു.

അവനൊരു മികച്ച ക്രിക്കറ്റർ തന്നെയാണ്. 35 വയസ്സ് പ്രായമുണ്ടെങ്കിലും അവന്റെ കരിയറിലെ ഏറ്റവും മികച്ച സ്റ്റേജിലാണ് അവൻ ഇപ്പോഴും. അവനെ പോലെയുള്ള ഒരു താരം ബാറ്റിംഗ് ക്രീസിലെത്തുമ്പോൾ എതിർ ടീം എല്ലായിപ്പോഴും സമ്മർദ്ദത്തിലാവാറുണ്ട്. അവൻ പുറത്താവുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ ഒരുപാട് ആഹ്ലാദത്തിലാവും.”- പ്രസാദ് പറയുന്നു.

“കഴിഞ്ഞ 2 ഓസ്ട്രേലിയൻ പര്യടനത്തിലെ അവന്റെ സംഭാവനകൾ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലായിരുന്നു. പരമ്പരകളിൽ വിജയം സ്വന്തമാക്കിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പൂജാര തന്നെയാണ് അവൻ ക്രീസിൽ തുടരുന്ന സമയത്ത് ഡ്രസിങ് റൂമിലുള്ള മറ്റു താരങ്ങൾക്ക് പോലും ആത്മവിശ്വാസം ലഭിക്കാറുണ്ട്.”- പ്രസാദ് കൂട്ടിച്ചേർത്തു. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ പരാജയം നേരിട്ടതോടെ നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം വലിയ സമ്മർദ്ദത്തിലാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിന് വിജയം സ്വന്തമാക്കിയ കിവികൾ രണ്ടാം മത്സരത്തിൽ 113 റൺസിനാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്.

Previous articleഹെലികോപ്റ്ററും റോക്കറ്റും വാളും. നിലനിർത്തുന്ന 5 താരങ്ങളെ പ്രഖ്യാപിച്ച് ചെന്നൈ.