“ആരാടാ പറഞ്ഞത് കരിയർ എൻഡ് ആയെന്ന്”, ദുലീപ് ട്രോഫിയിൽ പൂജാരയുടെ റൺമഴ.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് സൂപ്പർ താരം ചേതെശ്വർ പൂജാരയെ പുറത്താക്കിയത് വളരെ അവിചാരിതമായി ആയിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പൂജാര കളിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പൂജാരയ്ക്ക് സാധിച്ചില്ല. ഇതിനുശേഷമാണ് വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിൽ നിന്ന് പൂജാരയെ പുറത്താക്കിയത്. ശേഷം പുജാരയുടെ കരിയർ എന്റായി എന്ന തരത്തിലുള്ള പ്രസ്താവനകൾ പലയിടത്തുനിന്ന് വന്നിരുന്നു. എന്നാൽ ഇതിനെല്ലാത്തിനുമുള്ള മറുപടി ദുലീപ് ട്രോഫിയിൽ നൽകിയിരിക്കുകയാണ് പൂജാര. ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണും സെൻട്രൽ സോണും തമ്മിലുള്ള മത്സരത്തിൽ വെസ്റ്റ് സോണിനായി ഒരു തകർപ്പൻ സെഞ്ചുറി നേടിയാണ് പൂജാര തന്റെ മടങ്ങിവരവ് അറിയിച്ചിരിക്കുന്നത്.

മത്സരത്തിൽ വെസ്റ്റ് സോണിന്റെ രണ്ടാം ഇന്നിങ്സിലാണ് പൂജാരയുടെ ഈ തകർപ്പൻ സെഞ്ച്വറി പിറന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പൂജാരയുടെ 60ആമത്തെ സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. മൂന്നാം ദിവസത്തെ മത്സരം മഴമൂലം മുടങ്ങുമ്പോൾ 278 പന്തുകളിൽ 133 റൺസാണ് പൂജാര നേടിയിരിക്കുന്നത്. മത്സരത്തിൽ ഇതുവരെയും പൂജാരയെ പുറത്താക്കാൻ ഈസ്റ്റ് സോൺ ടീമിന് സാധിച്ചിട്ടില്ല. 14 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഉൾപ്പെട്ടതാണ് പൂജാരയുടെ ഇന്നിംഗ്സ്. ഇതിന്റെ ബലത്തിൽ ഒരു വമ്പൻ ലീഡ് സ്വന്തമാക്കാനും വെസ്റ്റ് സോണിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ആദ്യം ബാറ്റ് ചെയ്തത് വെസ്റ്റ് സോൺ ആയിരുന്നു. ആദ്യ ഇന്നിങ്സിൽ പൂജാരയടക്കമുള്ള ബാറ്റർമാർക്ക് വലിയ ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പൂജാര 28 റൺസും പൃഥ്വി ഷാ 26 റൺസും സൂര്യകുമാർ യാദവ് 7 റൺസും സർഫറാസ് ഖാൻ 0 റൺസുമാണ് നേടിയത്. എന്നാൽ മധ്യനിരയിൽ സേത്ത് 74 റൺസ് നേടി വെസ്റ്റ് സോണിനെ കരകയറ്റുകയായിരുന്നു. ഇങ്ങനെ ആദ്യ ഇന്നിങ്സിൽ 220 റൺസാണ് വെസ്റ്റ് സോൺ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സെൻട്രൽ സോണിനെ ബോളർമാർ എറിഞ്ഞിടുകയായിരുന്നു. സെൻട്രൽ സ്റ്റോൺ ടീമിൽ 48 റൺസെടുത്ത റിങ്കൂ സിങ്ങും 46 റൺസെടുത്ത് ധ്രുവ് ജൂറലും മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഇങ്ങനെ സെൻട്രൽ സോണിന്റെ ഇന്നിംഗ്സ് കേവലം 128 റൺസിൽ അവസാനിച്ചു. പിന്നീടാണ് രണ്ടാം ഇന്നിങ്സിൽ പൂജാര വെസ്റ്റ് സോണിനായി കൂടാരം തീർത്തത് പൂജാരക്കൊപ്പം സൂര്യകുമാർ യാദവും വേസ്റ്റ് സോണിനായി രണ്ടാം ഇന്നിങ്സിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. മത്സരത്തിൽ 58 പന്തുകളിൽ 52 റൺസാണ് സൂര്യ നേടിയത്. എന്നാൽ സർഫറാസ് ഖാൻ കേവലം ആറു റൺസിന് പുറത്താവുകയായിരുന്നു. എന്നിരുന്നാലും പൂജാരയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 383 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡ് വെസ്റ്റ് സോൺ നേടിയിട്ടുണ്ട്.

Previous articleഞാൻ തിരിച്ചുവരുന്നു മക്കളെ, കരുതിയിരുന്നോ – റീഎൻട്രിയ്ക്ക് സഞ്ജുവിന്റെ മാസ്സ് പ്രതികരണം.
Next articleഇന്ത്യയിൽ കളിക്കാൻ ഭയമില്ല, ഞങ്ങൾ ഇന്ത്യയെ നെഞ്ചുവിരിച്ച് നേരിടും. ബാബർ ആസമിന്റെ പ്രസ്താവന.