വീണ്ടും സെഞ്ചുറിയുമായി പൂജാര. ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരാന്‍ ഒരുങ്ങി സീനിയര്‍ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങി സീനിയര്‍ താരം ചേതേശ്വർ പുജാര. ഈ അടുത്താണ് മോശം ഫോമിനെ തുടർന്ന് പൂജാര ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും പുറത്തായത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നാണ് പൂജാരയെ ഒഴിവാക്കിയത്. ഇപ്പോഴിതാ കൗണ്ടി ക്രിക്കറ്റിലൂടെ തൻ്റെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഒരു ഡബിൾ സെഞ്ചുറി അടക്കം തുടർച്ചയായി മൂന്ന് സെഞ്ചുറികളാണ് സസക്സിനുവേണ്ടി താരം നേടിയത്.

images 2022 04 29T233742.578

ആദ്യ മത്സരത്തിൽ 201 റൺസും, രണ്ടാം മത്സരത്തിൽ 109 റൺസും, മൂന്നാം മത്സരത്തിൽ 128* റൺസും ആണ് താരം നേടിയത്. സസക്സസിൻ്റെ അഭിവാജ്യ ഘടകമാണ് ചേതേശ്വർ പുജാര. കളിച്ച മൂന്ന് മത്സരങ്ങളിൽ ഇതിൽ രണ്ടു തോൽവി നേരിട്ടപ്പോൾ മറ്റൊന്ന് സമനിലയിൽ അവസാനിച്ചു. മൂന്നാം മത്സരത്തില്‍ 198 പന്തില്‍ 16 ബൗണ്ടറി സഹിതം 128 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് ചേതേശ്വര്‍ പൂജാര. അഞ്ചു റണ്‍സുമായി പാക് സൂപ്പര്‍ താരം മുഹമ്മദ് റിസ് വാനും ക്രീസിലുണ്ട്.

images 2022 04 29T233733.203

താരത്തിൻ്റെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്. താരത്തിൻ്റെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ അവശേഷിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ടെസ്റ്റില്‍ പൂജാരയുടെ ഈ ഫോം ടീമിന് അനുഗ്രഹമാകും. അതേസമയം പൂജാരയ്‌ക്കൊപ്പം കൗണ്ടി കളിക്കാന്‍ എത്തിയ പാക് താരം മുഹമ്മദ് റിസ്വാന് ഇതുവരെ ബാറ്റിംഗില്‍ തിളങ്ങാനായിട്ടില്ല. 22 റണ്‍സാണ് മൂന്ന് മത്സരങ്ങളിലെ റിസ്വാന്‍ നേടിയിരിക്കുന്നത്.

Previous articleഉന്നം പിഴക്കാതെ ജോണി ബെയര്‍സ്റ്റോ. ഹൂഡയെ പുറത്താക്കാന്‍ ബുള്ളറ്റ് ത്രോ
Next articleകോഹ്ലിയുടെയും രോഹിത്തിന്‍റെയും മോശം ഫോം : അഭിപ്രായവുമായി സൗരവ് ഗാംഗുലി