മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പുജാര പുറത്തായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്ക് ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. കൗണ്ടി ക്രിക്കറ്റിൽ അസാമാന്യ പെർഫോമൻസ് ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സസ്ക്‌സിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ ഡബിൾ സെഞ്ചുറിയോടെയായിരുന്നു താരം തുടക്കംകുറിച്ചത്. ഇപ്പോഴിതാ അടുത്ത മത്സരത്തിലും സെഞ്ച്വറി നേടിയിരിക്കുകയാണ് താരം.
ആദ്യമത്സരത്തിൽ ഡർബിഷയറിനെതിരെ 387 പന്തിൽ പുറത്താകാതെ 201 റൺസ് ആയിരുന്നു താരം നേടിയത്. താരത്തിൻറെ കിടിലൻ ബാറ്റിംഗിൻ്റെ മികവിൽ ടീം സമനില നേടി.
ഇപ്പോഴിതാ തൊട്ടടുത്ത മത്സരത്തിൽ വോർസെസ്റ്റർഷയറിനെതിരായ മത്സരത്തില്‍, സസ്ക്‌സിന് 34 റൺസിന് രണ്ടു വിക്കറ്റ് നഷ്ടമായി ആയി ബാറ്റിംഗ് തകർച്ചയുടെ വക്കിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ പുജാര 206 പന്തിൽ 209 റൺസ് നേടിയാണ് പുറത്തായത്.
ടോം ക്ലാർക്കിന് ഒപ്പം 120 റൺസ് കൂട്ടിചേർത്ത് ആദ്യ ഇന്നിംഗ്സിൽ ടീമിന് 269 റൺസെന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. എന്നാൽ പ്രതീക്ഷയോടെ ഇറങ്ങിയ പാകിസ്ഥാൻ വിക്കറ്റ്കീപ്പർ റിസ്വാൻ ആദ്യ പന്തിൽ തന്നെ പുറത്തായി.
കഴിഞ്ഞ വർഷങ്ങളിലെ മോശം പ്രകടനത്തെ തുടർന്നാണ് പുജാര ഇന്ത്യൻ ടീമിൽ പുറത്തായത്. 2020 മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 23 ഇന്നിങ്സിൽ നിന്നും 25.09 ശരാശിരിയിൽ 552 റൺസ് മാത്രമാണ് നേടിയിരുന്നത്