ബാറ്റിംഗില്‍ മാത്രമല്ലാ. ബോളിംഗിലുമുണ്ടടാ പിടി. കൗണ്ടി മത്സരത്തില്‍ ലെഗ് സ്പിന്നുമായി ചേത്വേശര്‍ പൂജാര

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം കൗണ്ടി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ ചേത്വേശര്‍ പൂജാര. തിരിച്ചു വരവില്‍ സസെക്സിനായി 46 റണ്‍സാണ് നേടിയത്. ബാറ്റുകൊണ്ട് തിളങ്ങിയ താരം ബോളിംഗിലും ഒരു കൈ നോക്കി.

ലെസ്റ്റർഷെയറിനെതിരെയുള്ള മത്സരത്തില്‍ ലെഗ് സ്പിൻ ബോളറായി പൂജാര മാറി. ഒരോവര്‍ എറിഞ്ഞ താരം 8 റണ്‍സ് വഴങ്ങി. പൂജാരയുടെ ഈ ബോളിംഗ് സസെക്സ് ക്രിക്കറ്റ് ടീം, വീഡിയോ പങ്കുവച്ചു.

പൂജാര പന്തെറിയുന്നത് ഇതാദ്യമായിരുന്നില്ല. നേരത്തെ ഇന്ത്യക്കു വേണ്ടി 1 ഓവര്‍ താരം എറിഞ്ഞട്ടുണ്ട്. സൗത്താഫ്രിക്കകെതിരെയുള്ള മത്സരത്തില്‍ എറിഞ്ഞ താരം 2 റണ്‍സാണ് വിട്ടുകൊടുത്തത്‌

Pujara vs england fifty

നവംബർ വരെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരവും കളിക്കാത്തതിനാൽ, പൂജാര സീസണിൽ സസെക്സിൽ കളിക്കുന്നത് തുടരും. ഐപിഎൽ 2022 മെഗാ ലേലത്തിൽ വിൽക്കാതെ പോയതിന് ശേഷം അദ്ദേഹം കൗണ്ടി ടീമുമായി സൈൻ അപ്പ് ചെയ്തിരുന്നു. 8 ഇന്നിംഗ്‌സുകളിൽ നിന്ന് 120.00 ശരാശരിയിൽ 720 റൺസാണ് താരം നേടിയത്. കൗണ്ടി ടീമിലെ തകര്‍പ്പന്‍ പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കുള്ള വാതില്‍ പൂജാരക്ക് വീണ്ടും തുറന്നത്.