ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ ഉപേഷിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്‌സരത്തിനു വേണ്ടിയാണ് .ശേഷം നടക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയും ടീം ഇന്ത്യക്ക് ഏറെ നിർണായകമാണ് വിദേശ മണ്ണിൽ ആധിപത്യം നിലനിർത്തുവാൻ വിരാട് കൊഹ്‌ലിക്കും സംഘത്തിനും ഈ പരമ്പരയിലും വിജയം അത്യാവശ്യമാണ് .
പര്യടനത്തിനുള്ള 20 അംഗ ടീമിനെ സെലക്ടർമാർ കഴിഞ്ഞ ദിവസം തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു .ഇംഗ്ലണ്ട് മണ്ണിൽ ചരിത്ര പരമ്പര സ്വന്തമാക്കുവാൻ ടീം ഇന്ത്യക്ക് ലഭിക്കുന്ന സുവർണ്ണ അവസരമാണ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര എന്നാണ് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് പറയുന്നത് .ഇത്തവണ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-2ന് ജയിക്കും എന്ന വമ്പൻ പ്രവചനവും രാഹുൽ ദ്രാവിഡ് നടത്തുന്നു .
അതേസമയം 2007ൽ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ പരമ്പര നേടിയത് .ധോണിക്ക് പോലും നേടുവാൻ കഴിയാത്ത ചരിത്ര നേട്ടം ഇംഗ്ലണ്ടിൽ വിരാട് കോഹ്‌ലിയും സംഘവും സ്വന്തമാക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .ദ്രാവിഡിന്റെ വാക്കുകൾ ഇപ്രകാരമാണ് “നമുക്ക് അറിയാം ഇംഗ്ലണ്ട് വളരെ ശക്തമായ ഒരു ടീമാണ് . ആർക്കും ഇംഗ്ലണ്ടിന്റെ പേസാക്രമണത്തെക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും അവരുടെ ബാറ്റിംഗ് നിര അത്ര ശക്തമല്ലെന്ന് വ്യക്തം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ ആദ്യ ആറോ ഏഴോ പേരെ എടുത്താൽ ലോകോത്തര നിലവാരമുള്ള ഒരേയൊരു ബാറ്റ്സ്മാൻ മാത്രമെ അവർക്കുള്ളു. അത് നായകൻ ജോ റൂട്ട് മാത്രമാണ് .ഇംഗ്ലണ്ട് ടീമിന്റെ പേസ് ബൗളിംഗ് നിര ഇന്ത്യൻ ടീമിലെ എല്ലാ ബാറ്സ്മാന്മാരെയും ഏറെ പരീക്ഷിക്കും അത് ഉറപ്പാണ് .വരുന്ന പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും തമ്മിലുള്ള ആവേശം വളരെയേറെ നമുക്ക് സമ്മാനിക്കും. ഈ വർഷം ആദ്യം ഇന്ത്യ ഓസീസ് മണ്ണിൽ നേടിയ ചരിത്ര നേട്ടം ഇംഗ്ലണ്ടിനെതിരായ വരുന്ന പരമ്പരയിലും നമുക്ക് ഏറെ ആത്മവിശ്വാസം നൽകും .” രാഹുൽ ദ്രാവിഡ് തന്റെ അഭിപ്രായം വിശദമാക്കി .