മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ അമേരിക്കൻ ക്രിക്കറ്റ് ടീമിൽ കളിക്കുവാൻ പോകുന്നോ : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ മുൻ പാക് താരത്തിന്റെ വെളിപ്പെടുത്തൽ

ഒരുകാലത്തെ ഇന്ത്യൻ ബാറ്റിംഗ് വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് ഉന്മുക്ത് ചന്ദ്.ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ പ്രതീക്ഷ നല്‍കിയ ചന്ദ്  ഇന്ത്യയെ ഒരു തവണ അണ്ടര്‍ 19 ലോകകപ്പിലേക്ക് നയിച്ച  ക്യാപ്റ്റനായി .
അണ്ടർ 19 കരിയറിന് ശേഷം ആഭ്യന്തര  ക്രിക്കറ്റിലും ഐപിൽ കരിയറിലെ പരാജയമായ താരത്തെ പിന്നീട്  ടീമിലെത്തിക്കാൻ ഒരു ഫ്രാഞ്ചസികളും തയ്യാറായില്ല .ഇന്ത്യൻ ടീമിലേക്ക് കോഹ്ലിക്ക് പിന്നാലെ അത്ഭുത ബാറ്റിങ്ങുമായി ഈ ഡൽഹി താരം കടന്ന് വരും എന്ന ഒട്ടേറെ ആരാധകരുടെ സ്വപ്നങ്ങളും ഇതോടെ മങ്ങി .

എന്നാൽ ഇപ്പോൾ ഉന്മുക്ത് ചന്ദ് വാർത്തകളിൽ നിറയുന്നത് താരം വൈകാതെ  യുഎസ്ിലേക്ക് ചേക്കേറുന്നുവെന്നും ടി20 ലീഗില്‍ ഒരു ടീമിന് വേണ്ടി അരങ്ങേറി തന്റെ കരിയറിന് പുതിയൊരു തുടക്കം കുറിക്കുന്നു എന്നുമാണ് .യുഎസ്് ടീമില്‍ കളിക്കുന്ന മുന്‍ പാകിസ്ഥാന്‍ താരം സമി അസ്ലമിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുതിയ അഭ്യൂഹങ്ങൾക്ക് കാരണം .68 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 3379 റണ്‍സും, 120 ലിസ്റ്റ് എ മത്സരങ്ങളില്‍ 4505 റണ്‍സും, 77 ടി20 മത്സരങ്ങളില്‍ 1564 റണ്‍സും അടിച്ചെടുത്തിട്ടുള്ള താരം കൂടുതൽ അവസരങ്ങൾക്കായി യുഎസ്  ടീമിലേക്കും പ്രവേശനം നേടുമെന്നാണ്  മുൻ പാക് താരം പറയുന്നത് .

അതേസമയം വിവാദങ്ങൾക്ക് മറുപടിയുമായി ഉന്മുക്ത് രംഗത്തെത്തി .   ” സത്യത്തിൽ ഞാൻ ബന്ധുക്കളെ കാണുവാൻ മാത്രമാണ് ഞാന്‍ അടുത്തിടെ യുഎസില്‍ പോയത്. എല്ലാ അർഥത്തിലും  അതൊരു വിനോദയാത്ര മാത്രമായിരുന്നു. എനിക്ക് ആ യാത്രയിൽ  മറ്റു ലക്ഷ്യങ്ങള്‍ ഒന്നുമില്ലായിരുന്നു.ഞാൻ  അവിടെ വെച്ച് വളരെ  കുറച്ച് നേരം ബാറ്റിംഗ് പരിശീലനത്തിന് പോയി. പക്ഷേ ഇത് ചിലർ പറയും പോലെ  അവിടെ കളിക്കുന്നതിന് ഒരു കരാറും ഒപ്പിടുവാൻ വേണ്ടിയായിരുന്നില്ല .ഞാൻ ആരുമായും ഒരു കരാറിലും എത്തിയിട്ടില്ല  “താരം അഭിപ്രായം വിശദമാക്കി .

Advertisements