മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്നും പൃഥി ഷായെ പുറത്താക്കി. ഫിറ്റ്നെസും അച്ചടക്ക പ്രശ്നങ്ങള്‍ കാരണമാണ് താരത്തിനെ പുറത്താക്കിയത്. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ ഫിറ്റല്ല എന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ഈ സീസണില്‍ രണ്ടു മത്സരങ്ങളില്‍ കളിച്ച പൃഥി ഷാ മോശം പ്രകടനമാണ് നടത്തിയത്. ബറോഡയ്ക്കെതിരായ മത്സരത്തില്‍ 7, 12 എന്നിങ്ങനെ സ്കോര്‍ ചെയ്തപ്പോള്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ 1, 39* എന്നിങ്ങിനെയാണ് സ്കോറുകള്‍.
സഞ്ജയ് പാട്ടീല്‍, രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ത്രിപുരയ്‌ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തില്‍ നിന്ന് പൃഥി ഷായെ ഒഴിവാക്കിയത്. പൃഥ്വി ഷായ്ക്ക് പകരം ബാറ്റര്‍ അഖില്‍ ഹെര്‍വാദ്കറെ മുംബൈ ടീമിലെടുത്തിട്ടുണ്ട്.
പരിശീലനത്തിന് എത്തിയാല്‍ മാറിനില്‍ക്കുകയും മുന്‍കൂട്ടി അറിയിക്കാതെ പരിശീലനം മുടക്കുന്നതും പൃഥി ഷാ പതിവാക്കിയിരുന്നു. ഇത് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ എതിര്‍ത്തിരുന്നു. ഇപ്പോഴിതാ താരത്തിനു ടീമിലെ അവസരം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്.