” അച്ചടക്കം ” പരിശീലകൻ ദ്രാവിഡിൻ്റെ മെയ്ൻ :ചർച്ചയായി പൃഥ്വി ഷായുടെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ആവേശത്തിലാണ് .വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് പിന്നാലെ ആരംഭിക്കുന്ന ഇന്ത്യൻ ടീമിൻ്റെ ലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡിൻ്റെ പ്രഖ്യാപനത്തിന് ആവേശ പൂർവ്വം കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ .ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലും അഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം സ്ഥിരമായി കാഴ്ചവെക്കുന്ന എത്ര താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് ഇടം കണ്ടെത്തും എന്നൊരു ആശങ്കയും മിക്ക ക്രിക്കറ്റ് ആരാധകരിലും സജീവമാണ് .

അതേസമയം ലങ്കൻ പര്യടനത്തിൽ യുവ താരങ്ങൾക്കൊപ്പം പരിശീലകനായി മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനുമായ രാഹുൽ ദ്രാവിഡ് പറക്കും എന്നതിൽ വളരെ വ്യക്തമായ സൂചന ബിസിസിഐ നൽകി കഴിഞ്ഞു.ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഒരു ഇന്ത്യൻ ദേശീയ ടിമെന്ന ആരാധകരുടെ ദീർഘ നാളത്തെ ആഗ്രഹമാണ് ഇപ്പൊൾ സംഭവിക്കാൻ പോകുന്നത് .മുൻപ് രാഹുൽ ദ്രാവിഡ് അണ്ടർ 19 ഇന്ത്യൻ ടീമിനെ കിരീടം നേടുവാൻ സഹായിച്ച പരിശീലകൻ കൂടിയാണ് .യുവതാരങ്ങൾക്കൊപ്പം ദ്രാവിഡ് കൂടി എത്തുമ്പോൾ അത് ഭാവി താരങ്ങൾക്ക് കൂടി ഒരു മികച്ച അനുഭവം ആകും എന്നാണ് ഒട്ടുമിക്ക ക്രിക്കറ്റ് ആരാധകരുടെ പക്ഷം.ലങ്കൻ പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പര ഉറപ്പായും കളിക്കുമെന്ന് വിശ്വസിക്കുന്ന താരമാണ് ഓപ്പണർ പൃഥ്വി ഷാ .മികച്ച പ്രകടനം ഐപിഎല്ലിൽ കാഴ്ചവച്ച താരം ധവാനൊപ്പം  ഇന്ത്യൻ ഓപ്പണിംഗ് ജോഡി ആവും .പരിശീലകൻ ദ്രാവിഡിനെ കുറിച്ച് ഷാ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലെ അടക്കം സംസാരവിഷയം .

രാഹുൽ ദ്രാവിഡ് സാർ എപ്പോഴും വളരെ അച്ചടക്കം പാലിക്കുന്ന ഒരാളാണ് എന്ന് പറഞ്ഞ ഷാ അദ്ദേഹം ” ഞങ്ങൾക്ക് ഒപ്പം അത്താഴം കഴിക്കുവാൻ വരുന്നു എന്ന് പറയുന്നത് പോലും മനസ്സിൽ അൽപ്പം ഭയം ഉണ്ടാക്കുന്ന ഒന്നാണ് .ഗ്രൗണ്ടിന് വെളിയിൽ അദ്ദേഹം ഞങ്ങൾ താരങ്ങൾ എല്ലാവരോടും വളരെ സൗഹാർദ്ദ പൂർവ്വം മാത്രമേ സംസാരിക്കൂ .ഒപ്പം അദ്ദേഹം ഞങൾ യുവതാരങ്ങൾ ബാറ്റിംഗ് അടക്കം പരിശീലനം നടത്തുമ്പോൾ വളരെ ഏറെ ഉപദേശം നൽകുമെങ്കിലും താരങ്ങൾക്ക് അവരുടേതായ ബാറ്റിംഗ് ശൈലി തന്നെ തുടരാം എന്നതാണ് പറയുന്നത് .ഒപ്പം ബാറ്റിംഗ് ടെക്നിക്ക് പറയുന്നതിനേക്കാൾ ഞങ്ങളുടെ എല്ലാം കളിക്കളത്തിലെ മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ ഏറെ ശ്രമിക്കാറുണ്ട് .ദ്രാവിഡ് സാറിനെപോലൊരു കോച്ച് ഞങ്ങളുടെ ഒപ്പം ഭാഗമാക്കുക എന്നതും വലിയ ഭാഗ്യമാണ് “ഷാ വാചാലനായി .

Previous articleകോവിഡ് പ്രതിരോധ മരുന്ന് വിതരണം : വിവാദത്തിലായി ഗൗതം ഗംഭീർ
Next articleഫൈനൽ നിയന്ത്രിക്കാൻ അദ്ദേഹം വേണ്ട :സജീവ ചർച്ചയായി ജാഫറിന്റെ ട്വീറ്റ്