ഫൈനൽ നിയന്ത്രിക്കാൻ അദ്ദേഹം വേണ്ട :സജീവ ചർച്ചയായി ജാഫറിന്റെ ട്വീറ്റ്

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ലോക ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ മത്സരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ക്രിക്കറ്റിലെ തുല്യ ശക്തികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്നാണ് ക്രിക്കറ്റ്‌ ലോകത്തെ പൊതുവായ വിലയിരുത്തൽ. ജൂൺ 18 ആരംഭിക്കുന്ന ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടനിൽ പുരോഗമിക്കും ഒപ്പം സ്വിങ്ങ് ബൗളിങ്ങിനെ ഏറെ തുണക്കുന്ന പിച്ചിൽ ആരാകും വിജയിക്കുകയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ ആരാധകർ.

എന്നാൽ വരാനിരിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീം ജയിക്കണമെങ്കിൽ ഒരു അമ്പയർ ഉണ്ടാവരുത് എന്നൊരു വളരെ വിചിത്ര വാദവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വരികയാണ് മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ബാറ്റിംഗ് കോച്ചുമായ വസീം ജാഫർ. ഫൈനലിൽ ഒരിക്കലും ഓൺ ഫീൽഡ് അമ്പയറായി കെറ്റിൽബെറോ വരരുത് എന്നും പകരം ശ്രീലങ്കൻ ടീമിലെ മുൻ താരവും പ്രമുഖ അമ്പയറുമായ കുമാർ ധർമസേന വരണമെന്നും വളരെ രസകരമായ മിം വെച്ചുള്ള ഒരു പോസ്റ്റ്‌ ഷെയർ ചെയ്ത് ജാഫർ ട്വീറ്റ് ചെയ്തു. നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ആരാധകർക്കിടയിലെല്ലാം ഏറെ സജീവ ചർച്ചയായി ജാഫറിന്റ ട്വീറ്റ്.

അതേസമയം തന്റെ ഈ രസകരമായ അഭിപ്രായത്തിനുള്ള കാരണവും ജാഫർ തന്നെ വിശദീകരിക്കുന്നുണ്ട്. മുൻപ് പല തവണ ഇന്ത്യൻ ടീം ഐസിസി ലീഗുകളിൽ കളിച്ചപ്പോയൊക്കെ നിർഭാഗ്യവാനായ കെറ്റിൽബെറോ അമ്പയറുടെ റോളിൽ അവിടെ ഉണ്ടായിരുന്നു എന്നാണ് ജാഫർ വിശദീകരിക്കുന്നത്. ഒപ്പം 2014ലെ T:20 ലോകക്കപ്പ് ഫൈനലിൽ ഇന്ത്യൻ ടീം ലങ്കയോട് തോറ്റപ്പോൾ അവിടെയും ഒപ്പം 2015 ഏകദിന ലോകകപ്പ് സെമിഫൈനൽ 2017ലെ പാകിസ്ഥാൻ ടീമിനോട് തോറ്റ ചാമ്പ്യൻസ് ട്രോഫി ഫൈനൽ,2019 ലെ ഏകദിന ലോകകപ്പ് സെമി എന്നിവ എല്ലാം കെറ്റിൽബെറോ അമ്പയർ റോളിൽ വന്ന് നിയന്ത്രിച്ച നിർണായക തോൽവികളെന്ന്‌ പറഞ്ഞ ജാഫർ കുമാർ ധർമസേനയെ പകരം അമ്പയറായി നിർദ്ദേശിക്കുന്നു.

നേരത്തെ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ഏറെ ചർച്ചയായ 2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സ് ബാറ്റിൽ തട്ടി ലഭിച്ച നാല് ഓവർ ത്രോ റൺസ് കിവീസ് ടീമിന് എതിരായി അന്ന് നൽകിയ കുമാർ ധർമസേന തന്നെ ഇനി വരാനിരിക്കുന്ന ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ നിയന്ത്രിക്കുന്നത് കിവീസ് ടീം മുഴുവൻ സമ്മർദ്ദത്തിലാക്കുവാൻ അത് സഹായിക്കുമെന്നാണ് ജാഫറിന്റെ മീം ഉദ്ദേശിക്കുന്നത്.